പുലാമന്തോള്‍: മണല്‍ മാഫിയക്കെതിരെ ഒറ്റയാള്‍ പ്രതിരോധം തീര്‍ത്ത് വയോധികന്‍. പുലാമന്തോള്‍ പുഴ റോഡിലെ തൊണ്ണംതൊടി സെയ്താലിയാണ് മണല്‍ മാഫിയക്കെതിരെ സന്ധിയില്ലാ സമരവുമായി രംഗത്തിറങ്ങിയത്. കുന്തിപ്പുഴ ഭൂതത്താന്‍ കടവ്, പുഴ റോഡ് എന്നിവിടങ്ങളിലെ അനധികൃത മണലെടുപ്പ് സഹിക്കാനാകാതെ വന്നതോടെയാണ് പ്രായം പോലും വകവെക്കാതെ മണല്‍ മാഫിയക്കെതിരെ സെയ്താലിക്ക പോരാട്ടത്തിനിറങ്ങിയത്. ആദ്യം പുഴ സംരക്ഷണ സമിതി എന്ന പേരില്‍ പരിസരവാസികളെ കൂടെ കൂട്ടിയായിരുന്നു പ്രവര്‍ത്തനം. എന്നാല്‍, മണല്‍ മാഫിയയെ ഭയപ്പെട്ടത് കൊണ്ടാണോ എന്നറിയില്ല പരസ്യമായി രംഗത്ത് വരാന്‍ പലരും മടിക്കുകയാണെന്ന് ഇദ്ദേഹം പറയുന്നു. പെരിന്തല്‍മണ താലൂക്ക് ആപ്പീസ്, പെരിന്തല്‍മണ്ണ പൊലീസ് സ്റ്റേഷന്‍ എന്നിവിടങ്ങളിലെല്ലാം മണലെടുപ്പിനെതിരെ പരാതിയുമായി കയറിയിറങ്ങാന്‍ ഒരു മടിയുമില്ല ഇദ്ദേഹത്തിന്. കഴിഞ്ഞ ദിവസം പുലാമന്തോള്‍ പുഴ റോഡില്‍ അനധികൃതമായി കൊണ്ടുപോവുകയായിരുന്ന മണല്‍ തടഞ്ഞ് വെക്കുകയും പെരിന്തല്‍മണ്ണ റവന്യൂ ഓഫിസില്‍ നേരിട്ട് പോയി വിവരമറിയിക്കുകയും ചെയ്തതാണ് ഒടുവിലത്തേത്. ഇതിന്‍െറ അടിസ്ഥാനത്തില്‍ നൂറുകണക്കിന് അനധികൃത മണല്‍ചാക്കുകളാണ് റവന്യൂ അധികൃതര്‍ പിടികൂടിയത്. റോഡില്‍ തടസ്സങ്ങള്‍ സൃഷ്ടിച്ചാണ് സെയ്താലിക്ക മണല്‍ കടത്ത് തടയുക. വരുന്ന തലമുറയെയെങ്കിലും മണല്‍ മോഷ്ടാക്കള്‍ ആകാതിരിക്കാനുള്ള ബോധവത്കരണമാണ് സെയ്താലിയുടെ ലക്ഷ്യം. അതിനായി ‘കടവ് സംരക്ഷണ സേന’ എന്ന പേരില്‍ സ്ത്രീകളെയും യുവാക്കളെയും സംഘടിപ്പിക്കാനാണ് തീരുമാനം. മണലെടുപ്പിനെതിരായ സന്ദേശമുള്‍ക്കൊള്ളുന്ന ബാനര്‍ പുലാമന്തോള്‍ പുഴ റോഡില്‍ സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍, തൊട്ടടുത്ത് സ്ഥാപിച്ച മണല്‍ മാഫിയക്കെതിരായ ബോര്‍ഡ് ആരോ തീവെച്ച് നശിപ്പിച്ചിട്ടുണ്ട്. എന്നാല്‍, ഇതൊന്നും തന്നെ പിന്തിരിപ്പിക്കില്ളെന്നും പോരാട്ടവുമായി മുന്നോട്ടുപോകുമെന്നും പറയുന്ന സെയ്താലിക്ക തന്‍െറ പ്രവര്‍ത്തനങ്ങള്‍ക്ക് സഹൃദയരുടെ സഹകരണവും പ്രതീക്ഷിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.