സ്കൂള്‍ ബസില്‍ കാറിടിച്ച് വിദ്യാര്‍ഥികളടക്കം 13 പേര്‍ക്ക് പരിക്ക്

കൊണ്ടോട്ടി: ദേശീയ പാത 213ല്‍ നെടിയിരുപ്പ് കോളനി റോഡില്‍ കാര്‍ സ്കൂള്‍ ബസില്‍ ഇടിച്ച് 11 വിദ്യാര്‍ഥികള്‍ക്കും ഇരുവാഹനങ്ങളിലെയും ഡ്രൈവര്‍മാര്‍ക്കും പരിക്കേറ്റു. തിങ്കളാഴ്ച അഞ്ചോടെ അരിമ്പ്ര ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ബസാണ് അപകടത്തില്‍ പെട്ടത്. കൊണ്ടോട്ടി ഭാഗത്തേക്കു വരികയായിരുന്ന ബസില്‍, മറ്റൊരു വാഹനത്തെ മറികടന്നത്തെിയ കാര്‍ ഇടിക്കുകയായിരുന്നു. പ്ളസ് വണ്‍, പ്ളസ്ടു വിദ്യാര്‍ഥികളായ ജ്യോത്സന, നബീല, ലൈല, രഞ്ജിത, സുഹൈല, മുഹാദ്, മുഹമ്മദ് റാഷിദ്, ഹുസ്ന, സബീന, ഷാഹിന, റുഫാദ, സ്കൂള്‍ ബസിലെ ഡ്രൈവറായ അരിമ്പ്ര സ്വദേശി മുനീര്‍, കാറിലെ ഡ്രൈവര്‍ കുന്നംകുളം സ്വദേശി രാജേഷ് വെള്ളാശ്ശേരി എന്നിവര്‍ക്കാണ് പരിക്കേറ്റത്. ജ്യോത്സ്നയും മുഹാദും കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ കഴിയുകയാണ്. മറ്റുള്ളവരെ പ്രാഥമിക ചികിത്സക്ക് ശേഷം വിട്ടു. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ അര മണിക്കൂറിലേറെ ഗതാഗതകുരുക്ക് അനുഭവപ്പെട്ടു. മുന്‍ഭാഗം തകര്‍ന്ന വാഹനങ്ങള്‍ ക്രയിന്‍ ഉപയോഗിച്ചാണ് മാറ്റിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.