കുറ്റിപ്പുറം: മഴ മേഘങ്ങളെ തലോടി വിദ്യാര്‍ഥികള്‍ വിമാന യാത്രനടത്തി. സമസ്തയുടെ പൊതുപരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയ വിദ്യാര്‍ഥികള്‍ക്കും സ്കോളര്‍ഷിപ് പരീക്ഷ എഴുതിയവര്‍ക്കുമാണ് കുറ്റിപ്പുറം ഐ.ഇ.എല്‍.ടി.സി വിമാന യാത്ര സംഘടിപ്പിച്ചത്. ആദ്യ യാത്രാ സംഘത്തില്‍ കുറ്റിപ്പുറം തവനൂര്‍ പഞ്ചായത്തുകളിലെ തെരഞ്ഞെടുത്ത മദ്റസകളിലെ വിദ്യാര്‍ഥികളാണ് എയര്‍ ഇന്ത്യ എക്സ്പ്രസില്‍ കൊച്ചിയില്‍നിന്ന് കോഴിക്കോട്ടേക്ക് പറന്നത്. പഠനത്തില്‍ മിടുക്കരാണെന്നറിയിച്ചപ്പോള്‍ വിദ്യാര്‍ഥികള്‍ക്ക് വിമാനത്തിന്‍െറ സമീപത്ത് നിന്ന് ഫോട്ടോയെടുക്കാനും വിമാനത്തിന്‍െറ പ്രവര്‍ത്തനങ്ങള്‍ മനസ്സിലാക്കാനും ജീവനക്കാര്‍ അവസരം ഒരുക്കി. കടകശ്ശേരി ശംസുല്‍ ഉലാ മദ്റസയിലെ ഫാത്തിമ ശാന, കഴൂത്തല്ലൂര്‍ ആബിദിയ്യ മദ്റസയിലെ സജ്ല, ചെല്ലൂര്‍ ദാറുല്‍ ഇ്സലാം മദ്റസയിലെ റഷീദ, പാഴൂര്‍ നുസ്റത്തുല്‍ ഇസ്ലാം മദ്റസയിലെ മുഹമ്മദ് ഫാസില്‍, കുറ്റിപ്പുറം തഫ്ഹീമുദ്ദീന്‍ മദ്റസയിലെ മുജ്തബാസ് തുടങ്ങിയവര്‍ക്കാണ് പരീക്ഷാവിജയത്തിന് സമ്മാനമായി വിമാനയാത്ര നടത്താന്‍ അവസരം ലഭിച്ചത്. വരുംവര്‍ഷങ്ങളില്‍ ഉയര്‍ന്ന മാര്‍ക്ക് നേടുന്നവര്‍ക്കും മുടങ്ങാതെ മദ്റസയിലത്തെുന്നവര്‍ക്കും മിടുക്കരായ വിദ്യാര്‍ഥികളെ വാര്‍ത്തെടുക്കുന്ന മദ്റസ അധ്യാപകര്‍ക്കും അവസരം ഒരുക്കുമെന്ന് ഐ.ഇ.എല്‍.ടി.സി ഡയറക്ടര്‍ മുസ്തഫ മേലേതില്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.