പരപ്പനങ്ങാടി: ചെട്ടിപ്പടി ആലുങ്ങല്‍ തീരത്ത് ലീഗ്, ജനകീയ മുന്നണി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. രണ്ട് നഗരസഭാ കൗണ്‍സിലര്‍മാരടക്കം ഇരുപക്ഷത്തുനിന്നുമായി പത്തുപേര്‍ പരിക്കുകളോടെ തിരൂരങ്ങാടി താലൂക്കാശുപത്രിയില്‍ ചികിത്സ തേടി. ലീഗ് കൗണ്‍സിലര്‍ അബ്ദു ആലുങ്ങല്‍, ജനകീയ വികസന മുന്നണി കൗണ്‍സിലര്‍ ബി.പി. സുഹാസ്, ലീഗ് പ്രവര്‍ത്തകരായ പി. ഹനീഫ, കെ. കോയ, പരീച്ചിന്‍െറ അബൂബക്കര്‍, കെ.സി. കോയ, എ.പി. യൂനസ് സലീം, ജനകീയ മുന്നണി പ്രവര്‍ത്തകരായ എച്ച്. സുല്‍ഫിക്കര്‍, ബി.പി. മുസ്തഫ, എച്ച്. അബ്ബാസ്, എ.പി. ഫിര്‍ദൗസ് എന്നിവര്‍ക്കാണ് പരിക്കറ്റത്. വാര്‍ഡ് സഭ കഴിഞ്ഞ് ഇറങ്ങിവരികയായിരുന്ന കൗണ്‍സിലര്‍ അബ്ദു ആലുങ്ങലിനെ നടുറോഡില്‍ ജനകീയ മുന്നണി പ്രവര്‍ത്തകര്‍ കൈയേറിയും റോഡോരത്തെ ബസ് ഷെല്‍ട്ടര്‍ തകര്‍ത്തും അക്രമം അഴിച്ചുവിടുകയായിരുന്നെന്ന് നഗരസഭ വൈസ് ചെയര്‍മാന്‍ എച്ച്. ഹനീഫ പറഞ്ഞു. എന്നാല്‍, വാര്‍ഡ് കൗണ്‍സിലര്‍ ബി.പി. സുഹാസിനെയും ജനകീയ മുന്നണി പ്രവര്‍ത്തകരെയും മര്‍ദിച്ച് ലീഗ് അക്രമം നടത്തുകയായിരുന്നെന്നും ഹാര്‍ബര്‍ വിഷയത്തില്‍ അണികള്‍ക്ക് മുന്നില്‍ നാണംകെട്ട നേതാക്കള്‍ ജനശ്രദ്ധ തിരിച്ചുവിടാന്‍ അക്രമത്തിന്‍െറ വഴി സ്വീകരിക്കുകയാണെന്നും ജനകീയ മുന്നണി നേതാവ് കെ.പി. ഷാജഹാന്‍ പറഞ്ഞു. എന്നാല്‍, എ.പി വിഭാഗം സുന്നികളുടെ അഴിച്ചുമാറ്റിയ തോരണം ലീഗിന്‍െറ കേരളയാത്ര കഴിഞ്ഞിട്ടും തിരികെ കെട്ടാന്‍ സൗകര്യം ചെയ്യാത്ത ലീഗ് പ്രവര്‍ത്തകരുമായുള്ള വാക്കേറ്റമാണ് അക്രമത്തില്‍ കലാശിച്ചതെന്നും ആരും വാര്‍ഡ് സഭ കൈയേറിയിട്ടില്ളെന്നും ലീഗ് അക്രമം അവസാനിപ്പിക്കണമെന്നും ചെട്ടിപ്പടി തീരത്തെ വാര്‍ഡ് കൗണ്‍സിലര്‍ കെ.സി. നാസര്‍ പറഞ്ഞു. പരപ്പനങ്ങാടി പൊലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.