മലയാള ഭാഷക്ക് ലിപിയുണ്ടാക്കിയത് സൈനുദ്ദീന്‍ മഖ്ദൂം –ഹുസൈന്‍ രണ്ടത്താണി

അരീക്കോട്: 16ാം നൂറ്റാണ്ട് കഴിയുമ്പോഴാണ് മലയാള ഭാഷക്ക് ലിപിയുണ്ടാകുന്നതെന്നും യമനില്‍ നിന്നത്തെിയ സൈനുദ്ദീന മഖ്ദൂം തങ്ങളാണ് ലിപിയുടെ ഉപജ്ഞാതാവെന്നും ചരിത്രകാരന്‍ ഡോ. ഹുസൈന്‍ രണ്ടത്താണി. അരീക്കോട് മജ്മഅ്ന്‍െറ 30ാം വാര്‍ഷികത്തിന്‍െറ ഭാഗമായി നടന്ന മഖ്ദൂം ചരിത്ര സെമിനാറില്‍ ‘മലബാറിന്‍െറ ഇസ്ലാമിക പൈതൃകം’ വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയാള ഭാഷയുടെ പിതാവെന്നറിയപ്പെടുന്ന തുഞ്ചത്തെഴുത്തച്ഛനാണ് ഈ ഭാഷ ഇടത്തുനിന്ന് വലത്തോട്ടെഴുതി പരിപോഷിപ്പിച്ചത്. യമനില്‍നിന്ന് തമിഴ്നാട്ടിലെ കായല്‍പ്പട്ടണത്തും തുടര്‍ന്ന് കൊച്ചിയിലും ഒടുവില്‍ പൊന്നാനി കേന്ദ്രമാക്കുകയും ചെയ്ത കേരളത്തിന്‍െറ മന$സാക്ഷിയാണ് മഖ്ദൂം. മതപണ്ഡിതനും ശാസ്ത്രകാരനും ഭാഷാ പണ്ഡിതനും പോരാളിയുമായിരുന്നു അദ്ദേഹം. ‘ത്വഹ്ഫീഫത്തുല്‍ മുജാഹിദീന്‍’ ചെറു പുസ്തകം 50 ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. ‘ഫത്ഉല്‍ മുഈന്‍’ അദ്ദേഹത്തിന്‍െറ മറ്റൊരു പ്രധാന ചരിത്ര പുസ്തകമാണെന്നും അദ്ദേഹം പറഞ്ഞു. ‘അരീക്കോടിന്‍െറ സുവര്‍ണ മുദ്രകള്‍’ വിഷയം വടശ്ശേരി ഹസന്‍ മുസ്ലിയാര്‍ അവതരിപ്പിച്ചു. സെമിനാര്‍ എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് പി.കെ.എം. സഖാഫി ഇരിങ്ങല്ലൂര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി എം.എ ലത്തീഫ് മുസ്ലിയാര്‍ മഖ്ദൂമി അധ്യക്ഷത വഹിച്ചു. ‘പണ്ഡിത മലബാറിന്‍െറ സാഹിത്യപ്പെരുമയെന്ന’ വിഷയം ഫൈസല്‍ അഹ്സനി സിദ്ദീഖ്വി അവതരിപ്പിച്ചു. ബഷീര്‍ മിസ്ബാഹി മുണ്ടമ്പ്ര, പി.വി. സെയ്തലവി ഹാജി, ഇണ്ണിഹാജി, മജീദ് അഹ്സനി എന്നിവര്‍ സംസാരിച്ചു. കേരള മുസ്ലിയാര്‍ ജമാഅത്ത് അരീക്കോട് സോണ്‍ സെക്രട്ടറി എം.ടി. യൂസുഫലി സ്വാഗതം പറഞ്ഞു. മഖ്മഅ് 30ാം വാര്‍ഷികം മുഹമ്മദ് തുറാബ് അസ്സഖാഫി ഉദ്ഘാടനം ചെയ്തു. സി.പി. ബീരാന്‍ മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. സമന്വയ വിദ്യാഭ്യാസത്തിന്‍െറ പ്രസക്തിയെക്കുറിച്ച് ഫൈസല്‍ അഹ്സനി സിദ്ദീഖ്വി സംസാരിച്ചു. എം.കെ. ഹൈദര്‍ ഫൈസി, അബ്ദുല്ല മുസലിയാര്‍ അബുണ്ണി ബാഖവി, അബ്ദുല്ല ദാരിമി, സി.ടി. അബ്ദുല്‍ ഖാദിര്‍ ഹാജി, എ.പി. മുഹമ്മദ് മുസ്ലിയാര്‍ എന്നിവര്‍ സംസാരിച്ചു. സി.പി. സെയ്തലവി സ്വാഗതവും പി. ഷൗക്കത്തലി നന്ദിയും പറഞ്ഞു. പ്രഫഷനല്‍ മീറ്റിന്‍െറ ഉദ്ഘാടനം ഡോ. എം.എ. അബ്ദുല്‍ അസീസ് ഫൈസി നിര്‍വഹിച്ചു. ഗിരീഷ് ദാമോദരന്‍ മുഖ്യാതിഥിയായി. അഡ്വ. എ.കെ. ഇസ്മയില്‍ വഫ ക്ളാസെടുത്തു. സുഹൈല്‍ സിദ്ദീഖ്വി, അഡ്വ. എം. മമ്മോകര്‍ ഡോ. വൈസി ഇബ്രാഹിം, ഡോ. റഹീദലി, വി.പി.എം. ഇസ്ഹാഖ്, സി.പി. മുഹമ്മദ് അഷറഫ്, കെ.എ. ലത്തീഫ് എന്നിവര്‍ സംസാരിച്ചു. പൂര്‍വ വിദ്യാര്‍ഥി സംഗമം ശാഖി സഖാഫി ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ ഖാദര്‍ അഹ്സനി അധ്യക്ഷത വഹിച്ചു. ബഷീര്‍ ഫൈസി മുഖ്യപ്രഭാഷണം നടത്തി. വൈകീട്ട് നടന്ന ആത്മീയ സമ്മേളനം ശറഫുദ്ദീന്‍ ജമലുലൈ്ളലി ഉദ്ഘാടനം ചെയ്തു. പി.കെ.സി. തുറാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.