തിരൂര്‍: തിരൂര്‍ ടൗണ്‍, മത്സ്യമാര്‍ക്കറ്റ്, ബസ്സ്റ്റാന്‍ഡ് തുടങ്ങിയവയില്‍നിന്ന് മലിനജലം കാനാത്ത് പുഴയിലേക്ക് ഒഴുക്കരുത് എന്നുള്ള മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍െറതടക്കം നിര്‍ദേശങ്ങള്‍ ലംഘിച്ച് മലിനജലം ഒഴുക്കിക്കൊണ്ടിരിക്കുന്ന മുനിസിപ്പല്‍ അനാസ്ഥക്കെതിരെ പ്രദേശവാസികള്‍ വീണ്ടും പ്രക്ഷോഭത്തിനിറങ്ങുന്നു. മുന്‍ വര്‍ഷങ്ങളില്‍ പ്രദേശവാസികള്‍ പ്രക്ഷോഭം നടത്തുകയും മുനിസിപ്പല്‍ അധികാരികള്‍ പ്രശ്നപരിഹാരങ്ങള്‍ രേഖാപൂര്‍വം ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍, ചില ഭാഗിക പ്രവര്‍ത്തനങ്ങള്‍ നടന്നു എന്നല്ലാതെ മത്സ്യമാര്‍ക്കറ്റിലെ ട്രീറ്റ്മെന്‍റ് പ്ളാന്‍റ് പോലും നോക്കുകുത്തിയായ് മാറി പകര്‍ച്ചവ്യാധികളും സിക, ഡങ്കി തുടങ്ങിയ ഭീഷണികള്‍ ആശങ്ക വര്‍ധിപ്പിക്കുന്നു. അതിനാല്‍ അടിയന്തര പരിഹാരം സാധ്യമായില്ളെങ്കില്‍ ചാലുകള്‍ മൂടുന്നതടക്കമുള്ള നടപടികളുമായി മുന്നോട്ടുപോകാനാണ് നാട്ടുകാരുടെ തീരുമാനം. അഷ്റഫ് തറമ്മല്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സിലറും വൈസ് ചെയര്‍പേഴ്സനുമായ നാജിറ അഷ്റഫ് ഉദ്ഘാടനം ചെയ്തു. കുഞ്ഞുട്ടി ബാവ, അക്ബര്‍ കാനാത്ത്, മന്‍സൂര്‍ ബാബു കൈനിക്കര, സേതുപാറയില്‍, സതീപ് ജോസ്, എ.കെ. റസാഖ് എന്നിവര്‍ സംസാരിച്ചു. എ.കെ. യാഹു സ്വാഗതവും കുഞ്ഞുബായി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.