കാഴ്ച പരിമിതര്‍ക്കായി കോട്ടക്കുന്നില്‍ ഇന്‍ഫര്‍മേഷന്‍ സെന്‍റര്‍

മലപ്പുറം: കാഴ്ച പരിമിതര്‍ക്കായി എല്ലാ ടൂറിസ്റ്റ് കേന്ദ്രങ്ങളിലും ഇന്‍ഫര്‍മേഷന്‍ സെന്‍റര്‍ ആരംഭിക്കുന്നത് പരിഗണിക്കുമെന്ന് മന്ത്രി എ.പി. അനില്‍കുമാര്‍. കാഴ്ച പരിമിതര്‍ക്കായി മലപ്പുറം കോട്ടക്കുന്നില്‍ ജില്ലാ പഞ്ചായത്തിന്‍െറയും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്‍െറയും റോട്ടറി ക്ളബുകളുടെയും സഹായത്തോടെ ആരംഭിച്ച ഇന്‍ഫര്‍മേഷന്‍ സെന്‍ററിന്‍െറയും ഓഡിയോ ലൈബ്രറിയുടെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് ആദ്യമായാണ് ടൂറിസം കേന്ദ്രത്തില്‍ കാഴ്ച പരിമിതര്‍ക്കായി ഇന്‍ഫര്‍മേഷന്‍ സെന്‍റര്‍ ആരംഭിക്കുന്നത്. ഇതിനായി ഡി.ടി.പി.സിയാണ് സ്ഥലം അനുവദിച്ചത്. കമ്പ്യൂട്ടറും മറ്റ് അനുബന്ധ ഉപകരണങ്ങളും വാങ്ങാന്‍ ജില്ലാ പഞ്ചായത്ത് 1,25,000 ലക്ഷം രൂപയും അനുവദിച്ചു. റോട്ടറി ക്ളബാണ് ബങ്ക് നിര്‍മിച്ചു നല്‍കിയത്. ചടങ്ങില്‍ പി. ഉബൈദുല്ല എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വികസന സ്ഥിരംസമിതി അധ്യക്ഷന്‍ ഉമ്മര്‍ അറക്കല്‍, നഗരസഭാ കൗണ്‍സിലര്‍ സലീന റസാഖ്, കേരള ഫെഡറേഷന്‍ ഓഫ് ബൈ്ളന്‍ഡ് യൂത്ത് ഫോറം(കെ.എഫ്.ബി) സെക്രട്ടറി എം. സുധീര്‍, റോട്ടറി ക്ളബ് പ്രതിനിധി പി. രാജഗോപാല്‍, കെ.എഫ്.ബി ജില്ലാ പ്രസിഡന്‍റ് അസീസ് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.