പാറലിലെ മാലിന്യ പ്രശ്നം: മാലിന്യം നീക്കുംവരെ സമരം ശക്തമാക്കുമെന്ന് സമരസമിതി

പെരിന്തല്‍മണ്ണ: തൂത പാറലില്‍ അനധികൃതമായി തള്ളിയ ആശുപത്രി മാലിന്യമടക്കമുള്ളവ എടുത്തുമാറ്റാന്‍ നടപടി ഉണ്ടാകുന്നതുവരെ സമരം ശക്തമാക്കാന്‍ സമരസമിതിയുടെ തീരുമാനം. വിഷയത്തില്‍ അടിയന്തരമായി ഇടപെടാന്‍ കലക്ടര്‍, സബ് കലക്ടര്‍, തഹസില്‍ദാര്‍, ഡിവൈ.എസ്.പി, സി.ഐ, ബന്ധപ്പെട്ട വകുപ്പ് മേധാവികള്‍ എന്നിവര്‍ക്ക് മന്ത്രി അലി നിര്‍ദേശം നല്‍കി. മാലിന്യം എടുത്തു മാറ്റുന്നതുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കാന്‍ സ്ഥലം സന്ദര്‍ശിച്ച തഹസില്‍ദാര്‍ ആവശ്യപ്പെട്ട സമയപരിധി തിങ്കളാഴ്ച അവസാനിക്കും. അനുകൂലമായ തീരുമാനമില്ളെങ്കില്‍ ചൊവ്വാഴ്ച മുതല്‍ ആലിപ്പറമ്പ് പഞ്ചായത്ത് ഓഫിസിന് മുന്നില്‍ കുടില്‍ കെട്ടി അനിശ്ചിതകാല ഉപരോധം സംഘടിപ്പിക്കും. മാലിന്യ പ്രശ്നം ചര്‍ച്ച ചെയ്യാന്‍ തിങ്കളാഴ്ച പഞ്ചായത്ത് അടിയന്തര ബോര്‍ഡ്യോഗം വിളിച്ചിട്ടുണ്ട്. സമരക്കാര്‍ മന്ത്രി അലിയുമായി വിഷയത്തില്‍ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. സംസ്ഥാനത്തിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്ന് നൂറുകണക്കിന് ലോഡ് മാലിന്യമാണ് പാറലിലെ ജനവാസ കേന്ദ്രത്തില്‍ തള്ളിയിട്ടുള്ളത്. അസഹ്യമായ ദുര്‍ഗന്ധം കാരണം സമീപ പ്രദേശങ്ങളിലെ ആളുകള്‍ക്ക് തല കറക്കം, ശ്വാസംമുട്ടല്‍, ഛര്‍ദി തുടങ്ങിയ രോഗങ്ങള്‍ പിടിപെട്ടയി പരാതിയുണ്ട്. സമീപത്തെ കിണറുകളില്‍ എണ്ണപാട രൂപപ്പെട്ടിട്ടുണ്ട്. ഭൂഗര്‍ഭ ജലത്തിലൂടെ മാലിന്യം കിണറുകളില്‍ എത്താതിരിക്കാന്‍ വേനലിലും തോട്ടം നനകള്‍ നിര്‍ത്തി വെച്ചിരിക്കുകയാണ്. സമര പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ ഇ.പി. ഹസൈനാര്‍ ഹാജി ചെയര്‍മാനും വാര്‍ഡ് അംഗം വി.കെ. നാസര്‍ കണ്‍വീനറുമായി ജില്ലാ, ബ്ളോക്ക്്, ഗ്രാമപഞ്ചായത്ത് മെംബര്‍മാര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവരെയും ഉള്‍പ്പെടുത്തി ആക്ഷന്‍ കൗണ്‍സില്‍ രൂപവത്കരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.