മഞ്ചേരി: ആനക്കയം കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ നടപ്പാക്കാന്‍ സര്‍ക്കാറില്‍ സമര്‍പ്പിച്ച അഗ്രോ ടൂറിസം പദ്ധതിയുടെ ഒന്നാംഘട്ടത്തിന് വഴിതുറന്നു. വിനോദസഞ്ചാര വകുപ്പിന്‍െറ 40 ലക്ഷം രൂപ പദ്ധതിക്ക് ലഭ്യമാക്കി. രണ്ടുകോടി രൂപയാണ് വിനോദസഞ്ചാര വകുപ്പുവഴി പദ്ധതിക്ക് നല്‍കുക. ആദ്യ ഗഡുവാണ് 40 ലക്ഷം. ബാക്കി തുടര്‍പ്രവര്‍ത്തനങ്ങളില്‍ ലഭ്യമാക്കും. പി. ഉബൈദുല്ല എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ ആദ്യഘട്ട പദ്ധതികളുടെ രൂപരേഖ തയാറായി. മാര്‍ച്ച് ആദ്യവാരത്തില്‍ അഗ്രോ ടൂറിസം പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമാവും. ഗവേഷണകേന്ദ്രം മേധാവി ഡോ. വി.എം. അബ്ദുല്‍ ഹക്കീം പദ്ധതി സംബന്ധിച്ച വിശദാംശങ്ങള്‍ മന്ത്രി എ.പി. അനില്‍കുമാറിനെ ധരിപ്പിച്ചിരുന്നു. രൂപരേഖ ചര്‍ച്ചയില്‍ ഡോ. വി.എം. അബ്ദുല്‍ ഹക്കീം, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ സെക്രട്ടറി വി. ഉമ്മര്‍കോയ, സുന്ദരന്‍, ആനക്കയത്തെ ഫിസിക്കല്‍ പ്ളാന്‍റ് ഡയറക്ടര്‍ ഡോ. വി.ആര്‍. രാമചന്ദ്രന്‍, എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ സേവി ജോസഫ്, അസി. എന്‍ജിനീയര്‍ സുരേഷ്ബാബു, ആനക്കയം പഞ്ചായത്ത് പ്രസിഡന്‍റ് പി.ടി. സുനീറ, കാര്‍ഷിക സര്‍വകലാശാല ഭരണസമിതി അംഗം പി.എ. സലീം, അസി. പ്രഫസര്‍ ഡോ. മുസ്തഫ കൂത്താടി എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.