മലപ്പുറം: മൂര്‍ക്കനാട്ടേക്കും സമീപ പഞ്ചായത്തുകളായ കുറുവ, പുഴക്കാട്ടിരി, മക്കരപ്പറമ്പ, കൂട്ടിലങ്ങാടി, മങ്കട എന്നിവിടങ്ങളിലേക്കുമുള്ള മൂര്‍ക്കനാട് സമഗ്ര ഗ്രാമീണ കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം ശനിയാഴ്ച വൈകീട്ട് അഞ്ചിന് പടപ്പറമ്പ് പി.കെ.എച്ച്.എം.എല്‍.പി സ്കൂള്‍ അങ്കണത്തില്‍ ജലവിഭവ മന്ത്രി പി.ജെ. ജോസഫിന്‍െറ അധ്യക്ഷതയില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വഹിക്കും. മന്ത്രി മഞ്ഞളാംകുഴി അലി, ഇ. അഹമ്മദ് എം.പി എന്നിവര്‍ മുഖ്യാതിഥികളാകും. ടി.എ. അഹമ്മദ് കബീര്‍ എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തും. വാട്ടര്‍ അതോറിറ്റിയുടെ പുതുതായി രൂപവത്കരിച്ച മങ്കട സെക്ഷന്‍ ഓഫിസ് ഉദ്ഘാടനം മന്ത്രി പി.ജെ. ജോസഫ് നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എ.പി. ഉണ്ണികൃഷ്ണന്‍, ജില്ലാ കലക്ടര്‍ ടി. ഭാസ്കരന്‍, ജല അതോറിറ്റി മാനേജിങ് ഡയറക്ടര്‍ അജിത് പാട്ടീല്‍, ടെക്നിക്കല്‍ അംഗം ടി. രവീന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.