ആദിവാസി ഭൂവിതരണ പദ്ധതിയില്‍ അര്‍ഹതപ്പെട്ട ഭൂമി നല്‍കുന്നില്ളെന്ന് പരാതി

മലപ്പുറം: ‘ആശിക്കും ഭൂമി ആദിവാസിക്ക് സ്വന്തം’ പദ്ധതി പ്രകാരം അപേക്ഷകന് അര്‍ഹതപ്പെട്ട ഭൂമി നല്‍കുന്നില്ളെന്ന് പരാതി. പരപ്പനങ്ങാടി പുത്തന്‍കടപ്പുറം കുന്നത്ത് വീട്ടില്‍ തമ്പിലാലിന്‍െറ പരാതി പ്രകാരം ജില്ലാ കലക്ടര്‍ അപേക്ഷ പുന$പരിശോധിക്കാന്‍ ഡെപ്യൂട്ടി കലക്ടറെ ചുമതലപ്പെടുത്തി. പദ്ധതിയിലുള്‍പ്പെടുത്തി താമസയോഗ്യമല്ലാത്ത ഭൂമി കൈമാറാനാണ് ഭൂമാഫിയയുമായി ചേര്‍ന്ന് ചില ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നതെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടി. പദ്ധതി പ്രകാരം ആദിവാസികളാണ് അവര്‍ക്കിഷ്ടപ്പെട്ട ഭൂമി കണ്ടത്തെുക. സര്‍ക്കാര്‍ നിബന്ധനക്ക് വിധേയമായി ഭൂവുടമ ഭൂമി കൈമാറാന്‍ തയാറായാല്‍ ബന്ധപ്പെട്ട ട്രൈബല്‍ ഓഫിസര്‍ പരിശോധിച്ച് ഗവ. പ്ളീഡറുടെ റിപ്പോര്‍ട്ട് പ്രകാരം ജില്ലാ പര്‍ചേസ് സമിതി സംയുക്ത പരിശോധന നടത്തും. തുടര്‍ന്ന് തഹസില്‍ദാര്‍ നല്‍കുന്ന റിപ്പോര്‍ട്ട് പരിഗണിച്ചാണ് ഭൂമി വാങ്ങി നല്‍കുക. പരപ്പനങ്ങാടി സ്വദേശിയും ഉള്ളാടന്‍ സമുദായാംഗവുമായ തമ്പിലാലും കീഴുപറമ്പ് സ്വദേശി മാമനേന്ദ്രനും ചേര്‍ന്ന് 2013 മേയ് രണ്ടിന് നിലമ്പൂര്‍ പട്ടികവര്‍ഗ വികസന ഓഫിസില്‍ ഈ പദ്ധതിയില്‍ അപേക്ഷ നല്‍കിയിരുന്നു. ഇതിനായി കാവനൂര്‍ വില്ളേജില്‍ ഇളയൂര്‍ അങ്ങാടിയില്‍നിന്ന് ഒരു കിലോമീറ്റര്‍ മാറി റോഡിനോട് ചേര്‍ന്ന് ഭൂമി കണ്ടത്തെുകയും ഈ ഭൂമി പട്ടികവര്‍ഗ വികസന ഉദ്യോഗസ്ഥരും ജില്ലാ പ്ളാനിങ് ഓഫിസറും കണ്ട് തൃപ്തിപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍, റോഡിനോട് ചേര്‍ന്ന് കിടക്കുന്ന ഭൂമിയിലേക്ക് വഴിയില്ളെന്ന് കാണിച്ച് ഏറനാട് തഹസില്‍ദാര്‍ ജില്ലാ വില നിര്‍ണയ കമ്മിറ്റി മുമ്പാകെ റിപ്പോര്‍ട്ട് നല്‍കുകയായിരുന്നെന്ന് പരാതിയില്‍ പറയുന്നു. എന്നാല്‍, തഹസില്‍ദാറുടെ കത്ത്പ്രകാരമാണ് ഭൂമി താമസത്തിന് യോഗ്യമല്ളെന്ന് അപേക്ഷകന് മറുപടി നല്‍കിയതെന്ന് നിലമ്പൂര്‍ ഐ.ടി.ഡി.പി ഓഫിസില്‍നിന്ന് അറിയിച്ചു. പദ്ധതിപ്രകാരം ഇതുവരെ ലഭിച്ച 276 അപേക്ഷകള്‍ പരിശോധിച്ച് 26 പേര്‍ക്ക് ഭൂമി കൈമാറിയിട്ടുണ്ട്. 162 അപേക്ഷകള്‍ പരിഗണനയിലാണെന്നും 15ഓളം അപേക്ഷകള്‍ വിലനിര്‍ണയത്തിനായി കലക്ടറേറ്റിലുണ്ടെന്നും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.