കൊലക്കഞ്ചേരി കുന്ന് ഓര്‍മയാവുന്നു

എടവണ്ണ: എടവണ്ണ അങ്ങാടിയില്‍ അരീക്കോട് റോഡ് ജങ്ഷനില്‍ കുന്നിടിക്കല്‍ പൂര്‍ണതയിലേക്ക്. റോഡ് വശത്തെ കൊലക്കഞ്ചേരി കുന്നാണ് ഇടിച്ചുനിരത്തിയത്. കുന്നിന്‍െറ ശേഷിക്കുന്ന ഭാഗത്തെ പാറക്കല്ലുകള്‍ മാറ്റാന്‍ സ്ഫോടക വസ്തുക്കള്‍ ഉപയോഗിക്കുന്നതായും നാട്ടുകാര്‍ പരാതിപ്പെട്ടു. ഞായറാഴ്ച പകല്‍ രണ്ട് തവണയും തിങ്കളാഴ്ച പകല്‍ ഒരു തവണയുമാണ് സ്ഫോടനം നടത്തിയതായി പറയുന്നത്. തിങ്കളാഴ്ച മണ്ണെടുക്കുന്ന വാഹനങ്ങള്‍ പൊലീസും വില്ളേജ് അധികൃതരും എത്തിയപ്പോഴേക്കും തൊഴിലാളികള്‍ മാറ്റി. എടവണ്ണയില്‍ അനധികൃത കുന്നിടിക്കലും കെട്ടിട നിര്‍മാണവും വ്യാപകമായതോടെ നേരത്തേ വിജിലന്‍സ് വിഭാഗം പരിശോധിച്ചിരുന്നു. കൊലക്കഞ്ചേരിക്കുന്ന് ഇടിച്ചു നിരത്തിയതിനെതിരെ നടപടിക്ക് നിര്‍ദേശിക്കുകയും ചെയ്തു. മൈനിങ് ആര്‍ഡ് ജിയോളജി വിഭാഗം ഏഴര ലക്ഷം രൂപ റോയല്‍റ്റി ഈടാക്കി. ഇവിടെ കെട്ടിട നിര്‍മാണങ്ങള്‍ക്ക് അനുമതി നല്‍കരുതെന്ന് വിജിലന്‍സ് വിഭാഗം അധികൃതരോട് നിര്‍ദേശിച്ചിരുന്നു. എന്നാല്‍, ഇതിനിടെ സ്ഥലമുടമ കോടതിയെ സമീപിച്ചു. കോടതി ഉത്തരവ് പ്രകാരം കെട്ടിട നിര്‍മാണം പുനരാരംഭിച്ചിരിക്കയാണ്. ഈ കേസില്‍ ആവശ്യമെങ്കില്‍ കക്ഷിചേരാന്‍ കോടതി അവസരം നല്‍കിയിട്ടുണ്ടെങ്കിലും ആരും കക്ഷി ചേര്‍ന്നിട്ടില്ല. റോയല്‍റ്റി അടവാക്കിയാല്‍ കുന്നിടിച്ച് കെട്ടിട നിര്‍മാണം നടത്താമെന്ന തെറ്റായ പ്രചാരണമാണ് നടക്കുന്നത്. കെട്ടിട നിര്‍മാണത്തിന്‍െറ മറവില്‍ മറ്റൊരു വ്യക്തി കൊലക്കഞ്ചേരി കുന്നിന്‍െറ മറുഭാഗവും നിരത്തിയതോടെ കുന്ന് ഭൂരിഭാഗം ഇല്ലാതായി. 2013 മുതല്‍ 2016 വരെ കാലയളവിലേക്ക് പഞ്ചായത്തധികൃതര്‍ നല്‍കിയ കെട്ടിട നിര്‍മാണാനുമതി ചൂണ്ടിക്കാട്ടിയാണ് കുന്നിന്‍െറ മറുഭാഗം ഇടിച്ചത്. മണ്ണ് നിറക്കല്‍ എന്ന വ്യാജേന സ്ഥലമുടമ ആദ്യം വില്ളേജില്‍ നിന്ന് അനുമതി നേടുകയും പിന്നീട് ഇത് നീക്കം ചെയ്യാന്‍ ജിയോളജി വകുപ്പില്‍നിന്ന് ഉത്തരവ് നേടുകയുമായിരുന്നു. ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് കുന്നിടിക്കലും കെട്ടിട നിര്‍മാണങ്ങളും നടക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.