മലപ്പുറം: ഏറനാട് താലൂക്കില്‍ പഞ്ചായത്ത് അടിസ്ഥാനത്തില്‍ ദുരന്ത നിവാരണത്തിന്‍െറ ഭാഗമായി വനിതാ വളന്‍റിയര്‍മാരുടെ കര്‍മസേന രൂപവത്കരിക്കാന്‍ താലൂക്ക് വികസന സമിതി യോഗം തീരുമാനിച്ചു. ഇതിനായി പഞ്ചായത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തും. അഡ്വ. എം. ഉമ്മര്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ പി.കെ. ബഷീര്‍ എം.എല്‍.എ പങ്കെടുത്തു. വരള്‍ച്ച മുന്നൊരുക്കത്തിന്‍െറ ഭാഗമായി കിണറുകളും കുളങ്ങളും ശുചീകരിക്കാനും തീരുമാനമായി. സര്‍ക്കാര്‍ ഭൂമി സംബന്ധമായി വന്നിട്ടുള്ള റീസര്‍വേ അപാകതകള്‍ കണ്ടത്തെി പരിഹരിക്കും. മഞ്ചേരി മെഡിക്കല്‍ കോളജില്‍ സിറിഞ്ച് വിതരണം വര്‍ധിപ്പിക്കാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെടും. പോര്‍ട്ടബ്ള്‍ ബയോഗ്യാസ് നല്‍കിയിട്ടും പ്രവര്‍ത്തിപ്പിക്കാത്ത സ്കൂളുകളുടെ ലിസ്റ്റ് ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍മാര്‍ വഴി ശേഖരിച്ച് പ്രവര്‍ത്തനത്തിന് ആവശ്യമായ സാഹചര്യമൊരുക്കും. അരീക്കോട് ബ്ളോക്ക് ഓഫിസിന് ജനറേറ്റര്‍ അനുവദിക്കാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെടാനും തീരുമാനിച്ചു. അപകടങ്ങള്‍ കുറക്കാന്‍ താലൂക്കിലെ വിവിധ നിരത്തുകള്‍ക്ക് സമീപം നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങള്‍ പൊലീസ്, ആര്‍.ടി.ഒ എന്നിവരുടെ സഹായത്തോടെ നീക്കും. പൂക്കോട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ അംബേദ്കര്‍ കോളനിയില്‍ രണ്ട് കോടിയുടെ കുടിവെള്ള പദ്ധതി വേണ്ട രീതിയില്‍ ഉപയോഗപ്പെടുത്തിയിട്ടില്ളെന്നും ഇവിടെ 24 വീടുകളില്‍ ജലക്ഷാമം നേരിടുന്നതായും പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ പരിശോധന നടത്തി അടിയന്തര നടപടി സ്വീകരിക്കാന്‍ പഞ്ചായത്ത് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. ഓടക്കയം ആദിവാസി കോളനിയിലെ വൈദ്യുതീകരിക്കാത്ത വീടുകളുടെ ലിസ്റ്റ് തയാറാക്കാന്‍ ഊര്‍ങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് ധനസഹായം ലഭിച്ചവര്‍ക്ക് അഡ്വ. എം. ഉമ്മര്‍ എം.എല്‍.എ, പി.കെ. ബഷീര്‍ എം.എല്‍.എ എന്നിവര്‍ ചെക്കുകള്‍ കൈമാറി. ഡെപ്യൂട്ടി കലക്ടറായി പത്തനംതിട്ടയിലേക്ക് സ്ഥലംമാറ്റം ലഭിച്ച ഏറനാട് തഹസില്‍ദാര്‍ കെ.സി. മോഹനനെ പി.കെ. ബഷീര്‍ എം.എല്‍.എ പൊന്നാടയണിയിച്ചു. താലൂക്ക് വികസന സമിതി അംഗങ്ങളായ ടി.പി. വിജയകുമാര്‍, പി. മുഹമ്മദ്, പി.വി. ശശികുമാര്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.