കൊളത്തൂര്‍: മൂര്‍ക്കനാട് തെനപറമ്പില്‍ അടഞ്ഞുകിടക്കുന്ന ഖാദി നൂല്‍നൂല്‍പ് കേന്ദ്രത്തില്‍ പുതിയ തൊഴില്‍കേന്ദ്രം തുടങ്ങുമെന്ന അധികൃതരുടെ വാഗ്ദാനം നാലുവര്‍ഷമായിട്ടും നടപ്പായില്ല. ഉപയോഗമില്ലാതെ കിടക്കുന്ന കെട്ടിടം ഇടിഞ്ഞുപൊളിഞ്ഞ് നശിക്കുകയാണ്. ആളൊഴിഞ്ഞ കെട്ടിടം സാമൂഹികവിരുദ്ധര്‍ താവളമാക്കിയത് പ്രദേശവാസികള്‍ക്ക് ദുരുതമായി. നാട്ടുകാരുടെ നിരന്തര അഭ്യര്‍ഥനയെ തുടര്‍ന്ന് 2102 ആഗസ്റ്റില്‍ അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചിരുന്നു. സംസ്ഥാന ഖാദി ആന്‍ഡ് വില്ളേജ് ഇന്‍ഡസ്ട്രീസ് ഡയറക്ടര്‍ ബോര്‍ഡംഗത്തിന്‍െറ നേതൃത്വത്തിലായിരുന്നു സന്ദര്‍ശനം. ആ വര്‍ഷം തന്നെ സ്ഥലം അളന്നുതിരിച്ച് സംരക്ഷിക്കുമെന്നും താമസിയാതെ പുതിയ തൊഴില്‍കേന്ദ്രം തുടങ്ങുമെന്നുമായിരുന്നു വാഗ്ദാനം. പ്രദേശവാസികള്‍ക്ക് തൊഴില്‍ നല്‍കാവുന്ന തരത്തില്‍ പദ്ധതി ആവിഷ്കരിക്കുമെന്നും പറഞ്ഞിരുന്നു. നാലുവര്‍ഷം കഴിഞ്ഞിട്ടും ഒന്നും നടപ്പായില്ല. 1978 മുതല്‍ നൂല്‍നൂല്‍പ് കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം പാതിനശിച്ച നിലയിലാണ്. ഖാദി ആന്‍ഡ് വില്ളേജ് ഇന്‍ഡസ്ട്രീസ് ബോര്‍ഡിന് കീഴിലെ അരയേക്കര്‍ സ്ഥലത്താണ് കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്. പ്രദേശത്തിന് ചുറ്റുമതിലോ അതിരോ ഇല്ല. കുറഞ്ഞ കാലം മാത്രമാണ് കേന്ദ്രം പ്രവര്‍ത്തിച്ചത്. കുറഞ്ഞ കൂലിയും ഗതാഗത സൗകര്യക്കുറവും കാരണം തൊഴിലാളികളെ കിട്ടാതായതിനാല്‍ അടച്ചുപൂട്ടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.