കൊണ്ടോട്ടി: നഗരസഭയില്‍ സി.പി.എം പിന്തുണയോടെയുള്ള കോണ്‍ഗ്രസ് ഭരണത്തിന് വിരാമമാകുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് മുസ്ലിംലീഗാണ് കോണ്‍ഗ്രസിനെ യു.ഡി.എഫ് സംവിധാനത്തിലേക്ക് കൊണ്ടുവരാന്‍ മുന്‍കൈയെടുത്തത്. കെ. മുഹമ്മദുണ്ണി ഹാജി എം.എല്‍.എയും മണ്ഡലം ലീഗ് വൈസ് പ്രസിഡന്‍റ് നസീം പുളിക്കലും കോണ്‍ഗ്രസിനെ സി.പി.എം താവളത്തിലത്തെിക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ച കോണ്‍ഗ്രസ് നേതാക്കളായ ആലിബാപ്പു, അഹമ്മദ് കബീര്‍ എന്നിവരുമായി വെള്ളിയാഴ്ച കൊണ്ടോട്ടിയിലെ അബ്ദുറഹ്മാന്‍ സ്മാരകത്തില്‍ ചര്‍ച്ച നടത്തിയിരുന്നു. ഇതിന്‍െറ തുടര്‍ച്ചയായാണ് അഹമ്മദ് കബീര്‍ കേരള യാത്രയുടെ വേദിയിലിരുന്നത്. എന്നാല്‍, അണികളോട് സംസാരിക്കാതെ ലീഗുമായി അടുക്കാനുള്ള നീക്കത്തിനെതിരെ കോണ്‍ഗ്രസ് അണികള്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് തുടങ്ങിയിട്ടുണ്ട്. ലീഗിലും എതിര്‍പ്പുയര്‍ന്നിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി എഫ് സംവിധാനം ഉണ്ടാക്കണമെന്ന ആവശ്യമാണ് ലീഗ് മുന്നോട്ടു വെച്ചത്. നഗരസഭയില്‍ തെരഞ്ഞെടുപ്പിന് ശേഷമേ യു.ഡി.എഫ് സംവിധാനം ഉണ്ടാവൂ എന്നാണ് ഇരു പാര്‍ട്ടികളും അണികളോട് പറയാന്‍ പോവുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.