വണ്ടൂര്‍: പുഴകളും തോടുകളുമടക്കമുള്ള ജലാശയങ്ങളില്‍ വെള്ളം കുറയുന്നു. അവശേഷിക്കുന്നത് മലിനമാക്കാന്‍ ഒരുങ്ങി മീന്‍പിടിത്തക്കാരും രംഗത്ത്. കഴിഞ്ഞ ദിവസം പൂങ്ങോട് ആക്കുമ്പാര്‍ കാക്കാതോട്ടില്‍ വിഷം കലക്കിയതിനാല്‍ നിരവധി മത്സ്യങ്ങളാണ് കൂട്ടത്തോടെ ചത്തു പൊങ്ങിയത്. ഇതോടെ തോട്ടിലെ വെള്ളം ഉപയോഗിക്കാന്‍ പറ്റാത്തതായി. കൂടാതെ പരിസരവും ചീഞ്ഞു നാറുകയാണ്. വേനല്‍ കനത്തതിനാല്‍ കിണറുകളിലെ വെള്ളം കുറഞ്ഞതോടെ കുടിക്കാനും കുളിക്കാനും വരെ പുഴകളേയും ഇതര ജലാശയങ്ങളേയുമാണ് ആശ്രയിക്കുന്നത്. മിക്ക സ്ഥലങ്ങളിലും തടയണ നിര്‍മിച്ചാണ് വെള്ളം തടഞ്ഞു നിര്‍ത്തുന്നത്. ഇത്തരം സ്ഥലങ്ങളിലാണ് സാമൂഹിക വിരുദ്ധര്‍ മീന്‍ പിടിക്കുന്നതിന്‍െറ ഭാഗമായി വെള്ളം നശിപ്പിക്കുന്നത്. ഉള്‍നാടന്‍ ഗ്രാമങ്ങളിലാണ് പ്രധാനമായും ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. തുരിശ്ശ്, അമോണിയ കലക്കല്‍, ബാറ്ററി പെട്ടിയില്‍ നിന്ന് വൈദ്യുതി കടത്തി വിടല്‍, തോട്ട പൊട്ടിക്കല്‍ തുടങ്ങിയ മാര്‍ഗങ്ങളാണ് തോട്ടിലും പുഴയിലും മീന്‍ പിടിക്കുന്നതിന് ഇവര്‍ പ്രയോഗിക്കുന്നത്. ഇതില്‍പെടുന്ന വലിയ മീനുകള്‍ മാത്രമാണ് ഇവര്‍ പിടിക്കുക. ബാക്കിയുള്ള മത്സ്യങ്ങള്‍ പിന്നീട് ചത്തുപൊങ്ങും. ഇതു കാരണം വെള്ളം മലിനമാകുന്നു. പിന്നീട് പുഴകളില്‍ കെട്ടിയ തടയണകള്‍ പൊളിച്ച് വെള്ളം ഒഴിവാക്കുകയല്ലാതെ വേറെ മാര്‍ഗങ്ങളില്ല. ഇതോടെ വെള്ള പ്രശ്നം കുടുതല്‍ രൂക്ഷമാകും. വല വീശുമ്പോള്‍ വലിയതിനെ പിടിച്ച് ചെറിയവയെ ഉപേക്ഷിക്കും. ഇതിനാല്‍ വെള്ളത്തിനോ മറ്റു മത്സ്യങ്ങള്‍ക്കോ കേടുകള്‍ വരുന്നില്ല. എന്നാല്‍ നൂതന രീതികള്‍ അവംലംബിക്കുന്നതോടെ മീന്‍ കുഞ്ഞുങ്ങളടക്കം ചത്തു പോകുന്നു. ഇത് ഇവയുടെ ഉന്‍മുലനത്തിന് ഇടയാകുന്നു. കൂടാതെ വെള്ളത്തിലെ മറ്റു ജലജന്യജീവികളും നശിക്കാന്‍ കാരണമാകുന്നു. എല്ലാ വര്‍ഷങ്ങളിലും ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാകാറുണ്ടെങ്കിലും പ്രതിരോധ നടപടികള്‍ ഫലപ്രദമാകാറില്ല. എടവണ്ണ: ചാലിയാറില്‍ തോട്ടപൊട്ടിച്ചും വിഷം കലക്കിയും മീന്‍ പിടിത്തം വ്യാപകം. മീനുകള്‍ ചത്തുപൊങ്ങുന്നതായി പരാതി. എടവണ്ണ ഒതായി, മുണ്ടേങ്ങര, കുണ്ടുതോട്, ആര്യന്‍തൊടിക തുടങ്ങിയ സ്ഥലങ്ങളിലെ ചാലിയാറിന്‍െറ തീരങ്ങളിലാണ് തോട്ടപൊട്ടിച്ചും വിഷം കലര്‍ത്തിയും മീന്‍ പിടിത്തം വ്യാപകമായത്. മീനുകള്‍ അടക്കമുള്ളവ ചത്തുപൊങ്ങുന്നതോടെ കുടിക്കാനും മറ്റും ചാലിയാറിനെ ആശ്രയിക്കുന്നവര്‍ക്ക് ദുരിതമായി. ഒഴിവ് ദിവസങ്ങളിലും രാവിലെയും വൈകീട്ടുമാണ് മീന്‍ പിടിത്തം ഏറെയും നടക്കുന്നത്. ഇതിനെതിരെ അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ളെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. പുഴയില്‍ ചത്തുപൊങ്ങുന്ന മീനുകള്‍ ചീഞ്ഞുനാറുന്നതും ജല മലിനീകരണത്തിന് കാരണമാവുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.