കായികോത്സവ സ്മരണയുമായി ‘കുഡോസ്’

മലപ്പുറം: ഡിസംബര്‍ മൂന്നുമുതല്‍ ആറുവരെ കാലിക്കറ്റ് സര്‍വകലാശാല സ്റ്റേഡിയത്തില്‍ നടന്ന 60ാമത് സംസ്ഥാന സ്കൂള്‍ കായികോത്സവത്തിന്‍െറ സ്മരണിക ‘കുഡോസ് മലപ്പുറം’ പ്രകാശനം ചെയ്തു. തദ്ദേശ സ്വയംഭരണ മന്ത്രി ഡോ. കെ.ടി. ജലീല്‍ സ്വാഗത സംഘം ചെയര്‍മാനായ അബ്ദുല്‍ ഹമീദ് എം.എല്‍.എക്ക് നല്‍കിയാണ് പ്രകാശനം നിര്‍വഹിച്ചത്. ചടങ്ങില്‍ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി. മോഹന്‍കുമാര്‍, മലപ്പുറം ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് എ.പി. ഉണ്ണികൃഷ്ണന്‍, പാലക്കാട് ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് കെ. ശാന്തകുമാരി, കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. കെ. മുഹമ്മദ് ബഷീര്‍, കായിക വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ചാക്കോ ജോസഫ്, സുവനീര്‍ കമ്മിറ്റി കണ്‍വീനര്‍ ടി.എസ്. ഡാനിഷ്, ജോ. കണ്‍വീനര്‍മാരായ ടി. വിജയന്‍, ടി.എന്‍. മുരളി, കെ. സനോജ് എന്നിവര്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.