പൊന്നാനി നഗരം രാജ്യത്തെ ആദ്യ ഡിജിറ്റല്‍ വില്ളേജ് ഓഫിസ്

മലപ്പുറം: ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയിലേക്ക് കുതിക്കുന്ന മലപ്പുറത്ത് രാജ്യത്തെ ആദ്യ ഡിജിറ്റല്‍ വില്ളേജ്. പൊന്നാനി നഗരം വില്ളേജ് ഓഫിസാണ് രാജ്യത്തെ ആദ്യ ഡിജിറ്റല്‍ വില്ളേജ് ഓഫിസായത്. ജില്ല കലക്ടര്‍ അമിത് മീണ തിങ്കളാഴ്ച ഇതിന്‍െറ പ്രഖ്യാപനം നടത്തി. ഡിജിറ്റലായതോടെ പൊന്നാനി നഗരം വില്ളേജ് പരിധിയിലെ ആളുകള്‍ക്ക് കെട്ടിട നികുതി, ഭൂനികുതി എന്നിവ മൊബൈല്‍ ഫോണ്‍ വഴി അടക്കാം. പൊതുജനങ്ങള്‍ക്ക് ചെക്ക്, ഇന്‍റര്‍നെറ്റ്, ഇ-വാലറ്റ്, എസ്.ബി.ഐ ബെഡി തുടങ്ങിയവ ഉപയോഗിച്ച് തുക കൈമാറാം. ഇതിനായി വില്ളേജ് ഓഫിസറുടെ പേരില്‍ എസ്.ബി.ഐയില്‍ അക്കൗണ്ട് തുടങ്ങി. ഇ-വാലറ്റായി ലഭിക്കുന്ന പണം ഉടന്‍ ബാങ്ക് അക്കൗണ്ടിലേക്ക് പോകും. സാമ്പത്തിക ഇടപാടുകളില്‍ ക്രമക്കേട് ഉണ്ടാവില്ളെന്ന സവിശേഷതകൂടി ഈ പദ്ധതിക്കുണ്ട്. വലിയ തുക ദിവസങ്ങളോളം ചെസ്റ്റില്‍ സൂക്ഷിക്കേണ്ടി വരില്ല. വലിയ തുകയിലുള്ള നികുതികള്‍ സ്വീകരിക്കേണ്ട ബുദ്ധിമുട്ടറിയിച്ചപ്പോഴാണ് പൊന്നാനി നഗരം വില്ളേജ് ഓഫിസിന് കലക്ടര്‍ പ്രത്യേക അനുമതി കൊടുത്തത്. സര്‍ക്കാറില്‍നിന്ന് അനുമതി കിട്ടുന്ന മുറക്ക് പദ്ധതി മറ്റ് വില്ളേജുകളിലേക്കും വ്യാപിപ്പിക്കും. പൊന്നാനി നഗരം വില്ളേജില്‍ ഓണ്‍ലൈന്‍ പോക്ക് വരവ് ജനുവരിയില്‍ പ്രാവര്‍ത്തികമാവും. ഇതോടെ രജിസ്ട്രേഷന്‍ നടത്തുമ്പോള്‍തന്നെ പോക്കുവരവ് നടത്താന്‍ കഴിയുന്ന സംവിധാനം ഇവിടെ നിലവില്‍വരും. നിലവില്‍ രജിസ്ട്രേഷന്‍ കഴിഞ്ഞ് മാസങ്ങളെടുത്ത് വില്ളേജുകള്‍ കയറി ഇറങ്ങിയാണ് പോക്ക് വരവ് നടപടികള്‍ പൂര്‍ത്തിയാക്കുന്നത്. ഏത് സ്ഥലത്തുനിന്നും നികുതി അടക്കാനും സംവിധാനം ഉണ്ടാവും. malappuramone.gov.in സൈറ്റില്‍ പ്രവേശിച്ചാല്‍ ഓണ്‍ലൈന്‍ വില്ളേജിന്‍െറ വിശദാംശങ്ങള്‍ കാണാം. അപേക്ഷകര്‍ക്ക് ഓണ്‍ലൈനായി രസീതി ലഭിക്കുന്ന സംവിധാനവുമുണ്ട്. ഡിജിറ്റല്‍ ഇടപാട് നടത്താന്‍ പ്രാപ്തരായവരുടെ എണ്ണത്തില്‍ മലപ്പുറം ഏറെ മുന്നേറിയിട്ടുണ്ട്. 13,965 പേര്‍ ജില്ലയില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.