ഭക്ഷ്യവിഷബാധ: അലീഗഢ് ഹോസ്റ്റല്‍ ഭക്ഷ്യസുരക്ഷ വകുപ്പ് പരിശോധിച്ചു

പെരിന്തല്‍മണ്ണ: വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റതിനെ തുടര്‍ന്ന് അലീഗഢ് കാമ്പസ് ഹോസ്റ്റലിന്‍െറ ഭക്ഷണശാലയില്‍ ഭക്ഷ്യസുരക്ഷ ഓഫിസര്‍ സി.എ. ജനാര്‍ദനന്‍െറ നേതൃത്വത്തില്‍ പരിശോധിച്ചു. ആരോഗ്യ വിഭാഗത്തിലെ ഫൗസിയ മുസ്തഫ, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ കെ.കെ. നാസര്‍, കെ.പി. ജാഫര്‍, ഏലംകുളം പഞ്ചായത്ത് പ്രസിഡന്‍റ് കെ. ആയിഷ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഹോസ്റ്റല്‍ സന്ദര്‍ശിച്ചത്. തലേദിവസത്തെ തന്തൂരി, അപ്പക്കാരം, ഉപ്പിന് പകരം ചേര്‍ക്കുന്ന ബ്ളാക്ക് സോള്‍ട്ട് എന്നിവ പരിശോധനക്കായി ലാബിലേക്ക് അയച്ചു. ഉത്തരേന്ത്യന്‍ മെസ്സില്‍ അടുക്കള വൃത്തിഹീനമായ ചുറ്റുപാടിലാണ് പ്രവര്‍ത്തിക്കുന്നതെന്നും മാലിന്യ സംസ്കരണം വേണ്ട രീതിയില്‍ നടക്കുന്നില്ളെന്നും പരിശോധന സംഘം കണ്ടത്തെി. വാട്ടര്‍ അതോറിറ്റിയുടെ വെള്ളമാണ് ഉപയോഗിക്കുന്നത്. ഇത് ലഭ്യമല്ലാത്തപ്പോള്‍ പുറത്തുനിന്നും സ്വകാര്യ ഏജന്‍സിയില്‍നിന്ന് വെള്ളം എത്തിക്കാറുണ്ട്. ഈ വെള്ളത്തിന്‍െറ സാമ്പിളും പരിശോധനക്കയച്ചു. അതിനിടെ, ഡി.എം.ഒയുടെ നിര്‍ദേശപ്രകാരം പെരിന്തല്‍മണ്ണ ജില്ല ആശുപത്രി സൂപ്രണ്ട് ഡോ. എ. ഷാജി, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എന്നിവര്‍ ആശുപത്രിയലുള്ള വിദ്യാര്‍ഥികളെ സന്ദര്‍ശിച്ച് വിവരങ്ങള്‍ ആരാഞ്ഞു. ഏലംകുളം പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫിസര്‍ സംഭവത്തെക്കുറിച്ച് ഡി.എം.ഒക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. അതേസമയം, വിഷബാധയേല്‍ക്കാന്‍ കാരണമായി സംശയിക്കുന്ന ഭക്ഷണത്തിന്‍െറ സാമ്പിള്‍ ശേഖരിക്കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ളെന്നാണ് ജില്ല മെഡിക്കല്‍ അധികൃതര്‍ പറയുന്നത്. ഭക്ഷണം തീര്‍ന്നിരുന്നെന്നാണ് വിദ്യാര്‍ഥികളില്‍നിന്ന് ലഭിച്ച വിവരമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പറയുന്നു. വിഷബാധയേറ്റവരുടെ കാര്യത്തില്‍ ആശങ്കയില്ളെന്നും മിക്കവരും അടുത്തദിവസത്തോടെ ആശുപത്രി വിടുമെന്നും കാമ്പസ് ഡയറക്ടര്‍ ഡോ. എ. നുജൂം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.