മലപ്പുറം: കുന്നുമ്മലില്‍ കെ.എസ്.ആര്‍.ടി.സി സ്വകാര്യബസില്‍ ഉരസിയെന്ന് ആരോപിച്ച് ജീവനക്കാര്‍ തമ്മില്‍ തര്‍ക്കത്തിലേര്‍പ്പെട്ടത് ഗതാഗതതടസ്സമുണ്ടാക്കി. ശനിയാഴ്ച വൈകീട്ട് മൂന്നരയോടെ മഞ്ചേരി റോഡിലെ സ്റ്റേപ്പില്‍ വെച്ചാണ് പ്രശ്നങ്ങളുണ്ടായത്. തിരൂര്‍-മഞ്ചേരി റൂട്ടിലോടുന്ന ബസുകളിലെ ജീവനക്കാര്‍ തമ്മിലാണ് തര്‍ക്കക്കിലേര്‍പ്പെട്ടത്. തുടര്‍ന്ന് ഇരുബസുകളും ടൗണ്‍ഹാളിന് മുന്നിലേക്ക് മാറ്റിയിട്ടു. മലപ്പുറം പൊലീസത്തെി രണ്ട് ബസിലെയും ജീവനക്കാരോട് സംസാരിച്ചതിനെ തുടര്‍ന്ന് പ്രശ്നം പറഞ്ഞ് തീര്‍ക്കാന്‍ ധാരണയായി. എന്നാല്‍, പ്രശ്നം തീര്‍ത്ത് കെ.എസ്.ആര്‍.ടി.സി പുറപ്പെട്ടപ്പോള്‍ സ്വകാര്യ ബസ് ജീവനക്കാര്‍ വീണ്ടും പ്രശ്നമുണ്ടാക്കി. തങ്ങളുടെ വണ്ടിയില്‍ ഉരസിയതിന് പണം വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു തര്‍ക്കം. ഇതിനിടെ ഇതുവഴി വന്ന മറ്റൊരു കെ.എസ്.ആര്‍.ടി.സി ബസിനെയും ജീവനക്കാര്‍ അല്‍പനേരം തടഞ്ഞിട്ടു. ഇതിലെ കണ്ടക്ടറോടും സ്വകാര്യബസിലെ ജീവനക്കാര്‍ കയര്‍ത്തെങ്കിലും പിന്നീട് നാട്ടുകാര്‍ ഇടപ്പെട്ട് ഒതുക്കി. ജീവനക്കാര്‍ തമ്മില്‍ ഏറെനേരത്തേ തര്‍ക്കത്തിനൊടുവില്‍ സ്വകാര്യ ബസ് ജീവനക്കാര്‍ കേസ് വേണ്ടെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് പ്രശ്നത്തിന് പരിഹാരമായത്. മലപ്പുറം ഡിപ്പോയിലേതാണ് കെ.എസ്.ആര്‍.ടി.സി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.