അഞ്ഞൂറിന്‍െറ നോട്ടുണ്ട്; പക്ഷേ റേഷനാണ്

മലപ്പുറം: ഏറെ കാത്തിരുന്ന് കഴിഞ്ഞ ദിവസം 500 രൂപ നോട്ടുകള്‍ ജില്ലയിലത്തെിയെങ്കിലും ലഭിച്ചവര്‍ വിരളം. കുറഞ്ഞ സംഖ്യയുടെ നോട്ടുകളാണ് ജില്ലയില്‍ ഇതുവരെ എത്തിക്കാനായത്. കനറ ബാങ്കിന് ജില്ലയിലെ പ്രധാന ശാഖകളില്‍ വിതരണത്തിനായി ലഭിച്ചത് വെറും ഒരു ലക്ഷം രൂപയുടെ നോട്ടുകള്‍. മലപ്പുറം, കൊണ്ടോട്ടി ശാഖകളില്‍ വെള്ളിയാഴ്ച 500 വിതരണം ചെയ്തെങ്കിലും കിട്ടിയത് ആദ്യമത്തെിയ ഏതാനും ഇടപാടുകാര്‍ക്ക് മാത്രമാണ്. 50 രൂപ നോട്ടുകളും എത്തിയിട്ടുണ്ടെങ്കിലും ഇവ തിങ്കളാഴ്ചയേ വിതരണം ചെയ്യന്‍ കഴിയൂ. ഇതിനിടെ മുമ്പെങ്ങുമില്ലാത്ത വിധത്തില്‍ പല ബാങ്കുകളിലും കറന്‍സി ക്ഷാമം നിലനില്‍ക്കുകയാണ്. ഡിസംബറില്‍ ആദ്യ പത്ത് ദിവസം വലിയ ബുദ്ധിമുട്ടില്ലാതെ പ്രവര്‍ത്തിച്ച ബാങ്കുകള്‍ പോലും പിന്നീട് ദിവസങ്ങളോളം എ.ടി.എമ്മുകള്‍ അടക്കം അടച്ചിടേണ്ട സ്ഥിതിയുണ്ടായി. നോട്ട് പിന്‍വലിച്ച് നാല്‍പ്പത് ദിവസത്തിലേറെയായിട്ടും ആര്‍.ബി.ഐ ജില്ലയോട് കാണിക്കുന്ന കടുത്ത വിവേചനമാണ് പ്രതിസന്ധിയേറാന്‍ കാരണമെന്ന് ബാങ്ക് ജീവനക്കാര്‍ ഒന്നടങ്കം ചൂണ്ടിക്കാട്ടുന്നു. പണമത്തെുന്ന ദിവസം ആര്‍.ബി.ഐ മുന്‍കൂട്ടി അറിയിക്കുമെങ്കിലും അന്ന് പണമത്തെിക്കാത്ത സംഭവങ്ങള്‍ വരെ ജില്ലയിലെ ബാങ്ക് അധികൃതര്‍ക്ക് പറയാനുണ്ട്. കറന്‍സി ചെസ്റ്റുകള്‍ക്ക് മുന്നില്‍ മണിക്കൂറുകള്‍ വരിനിന്ന് മടങ്ങിപ്പോകേണ്ട ഗതികേടിലാണ് പല ശാഖ മാനേജര്‍മാരും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.