തിരൂര്‍: ചിത്രകലയും സംഗീതവും നിറഞ്ഞുനിന്ന വേദിയില്‍ മലയാള സര്‍വകലാശാല വിദ്യാര്‍ഥി യൂനിയന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തിരിതെളിഞ്ഞു. ‘അവാന്‍ഡ് ഗാഡ്’ എന്ന് പേരിട്ട യൂനിയന്‍ ചിത്രം വരച്ച് ചിത്രകാരിയും എഴുത്തുകാരിയുമായ കബിത മുഖോപാധ്യായയാണ് ഉദ്ഘാടനം ചെയ്തത്. മതിലുകളില്ലാത്ത ലോകത്തിനായി പ്രവര്‍ത്തിക്കണമെന്ന് അവര്‍ ആഹ്വാനം ചെയ്തു. ഉദ്ഘാടനവേദിയില്‍ ‘അ’ അക്ഷരമെഴുതി വരച്ച ചിത്രം കബിത ഫിദല്‍ കാസ്ട്രോക്ക് സമര്‍പ്പിച്ചു. വൈസ് ചാന്‍സലര്‍ കെ. ജയകുമാര്‍ ആമുഖ പ്രഭാഷണം നടത്തി. തിരുവനന്തപുരത്ത് നടന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ രജതചകോരം നേടിയ ‘മാന്‍ഹോളി’ലെ പ്രധാന നടനും ഗായകനുമായ ആര്‍.എസ്. സുനിയെ ആദരിച്ചു. യൂനിയന്‍ ചെയര്‍മാന്‍ പി.കെ. സുജിത്ത് അധ്യക്ഷത വഹിച്ചു. രജിസ്ട്രാര്‍ ഡോ. കെ.എം. ഭരതന്‍, ഡോ. രോഷ്നി സ്വപ്ന എന്നിവര്‍ സംസാരിച്ചു. യൂനിയന്‍ ജനറല്‍ സെക്രട്ടറി കെ.പി. ശബരീഷ് സ്വാഗതവും ജോ. സെക്രട്ടറി സി.എല്‍. സരൂപ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് കോട്ടയം ആദ്യര്‍ ഫോക്ലോര്‍ സംഘത്തിന്‍െറ നാടന്‍പാട്ടും ദൃശ്യാവിഷ്കാരവും അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.