മാധ്യമ പ്രവര്‍ത്തകര്‍ക്ക് വധഭീഷണി: പ്രതിഷേധം ശക്തം

തിരൂര്‍: കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ പ്രതിയുടെ മംഗലം പുല്ലൂണിയിലെ വീട്ടില്‍ തെളിവെടുപ്പ് നടത്തുന്നതിനിടെ ആര്‍.എസ്.എസുകാര്‍ മാധ്യമ പ്രവര്‍ത്തകരെ ആക്രമിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്ത സംഭവത്തില്‍ വ്യാപക പ്രതിഷേധം. തിരൂരിലെ മാധ്യമ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നഗരത്തില്‍ സംഘടിപ്പിച്ച ബഹുജന പ്രതിഷേധ സംഗമം അക്രമികള്‍ക്ക് താക്കീതായി. താഴെപ്പാലത്തുനിന്ന് ആരംഭിച്ച പ്രകടനം ബസ്സ്റ്റാന്‍ഡില്‍ സമാപിച്ചു. സെയ്താലിക്കുട്ടി (ലീഗ്), അഡ്വ. പി. ഹംസക്കുട്ടി (സി.പി.എം), അഡ്വ. കെ. ഹംസ (സി.പി.ഐ), പി.ടി. ഷഫീക്ക് (കോണ്‍.), പിമ്പുറത്ത് ശ്രീനിവാസന്‍ (ജനതാദള്‍), സി.പി. ബാപ്പുട്ടി (എന്‍.സി.പി), ഗണേഷ് വടേരി (വെല്‍ഫെയര്‍ പാര്‍ട്ടി), മൂസ പരന്നേക്കാട് (എ.ഐ.ടി.യു.സി), സുരേഷ് ഇ. നായര്‍ എന്നിവര്‍ സംസാരിച്ചു. വിനോദ് തലപ്പള്ളി അധ്യക്ഷത വഹിച്ചു. ജമാല്‍ ചേന്നര സ്വാഗതവും അഫ്സല്‍ കെ. പുരം നന്ദിയും പറഞ്ഞു. പ്രകടനത്തിന് പി.വി. സമദ്, നൗഷാദ് പരന്നേക്കാട്, അഷ്റഫ് വൈലത്തൂര്‍, ഹനീഫ് പൂക്കയില്‍, വി. നന്ദന്‍, മെഹറലി, റാഷിദ്, ഇ. അലവിക്കുട്ടി, റാഫി കൂട്ടായി, റഷീദ് തലക്കടത്തൂര്‍, സുരേഷ് പച്ചാട്ടിരി, കെ.ടി. ജൈസല്‍, സമീര്‍ ബിന്‍ അഹമ്മദ്, സലീം തണ്ണീര്‍ച്ചാല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. തിരൂര്‍: സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തിന് നേരെയുള്ള കൈയേറ്റം ഏത് കോണില്‍ നിന്നുയര്‍ന്നാലും ശക്തമായി പ്രതിരോധിച്ച് പരാജയപ്പെടുത്തണമെന്ന് യൂത്ത് ലീഗ് ജില്ല ജനറല്‍ സെക്രട്ടറി വി.കെ. ഫൈസല്‍ ബാബു പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. അക്രമികളെ പൊലീസ് ഉടന്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് എല്‍.ഡി.എഫ് നിയോജക മണ്ഡലം കണ്‍വീനര്‍ പിമ്പുറത്ത് ശ്രീനിവാസന്‍ ആവശ്യപ്പെട്ടു. മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ കൈയുയര്‍ത്തുന്നവര്‍ പൊലീസിനെ പോലും വകവെക്കില്ളെന്നും ഇത് സമൂഹത്തിന് ഭീഷണിയാണെന്നും സി.പി.എം ഏരിയ സെക്രട്ടറി അഡ്വ. പി. ഹംസക്കുട്ടി പ്രസ്താവിച്ചു. സംഭവത്തില്‍ സി.പി.ഐ മണ്ഡലം സെക്രട്ടറി അഡ്വ. കെ. ഹംസ, അസി. സെക്രട്ടറി വി. നന്ദന്‍ എന്നിവര്‍ പ്രതിഷേധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.