കരുവാരകുണ്ട്: കല്‍ക്കുണ്ട് ചേരിയിലെ കള്ളുഷാപ്പ് ഗ്രാമപഞ്ചായത്ത് പൂട്ടിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റിന്‍െറയും സെക്രട്ടറിയുടെയും നേതൃത്വത്തിലെ സംഘം പൊലീസ് കാവലില്‍ വ്യാഴാഴ്ച ഉച്ചക്ക് 12ഓടെയാണ് ഷാപ്പ് പൂട്ടിയത്. എക്സൈസ് അസി. കമീഷണറുടെ ലൈസന്‍സിലാണ് ഷാപ്പ് പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍, കെട്ടിടത്തില്‍ കള്ളുഷാപ്പ് നടത്താന്‍ ഗ്രാമപഞ്ചായത്ത് അനുവാദം നല്‍കിയിരുന്നില്ല. ഇത് ചൂണ്ടിക്കാട്ടി പഞ്ചായത്ത് സെക്രട്ടറി ഷാപ്പ് അധികൃതര്‍ക്ക് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കി. 15 ദിവസത്തിനകം ഷാപ്പ് പൂട്ടി പഞ്ചായത്തിനെ വിവരമറിയിക്കണം എന്നുമാവശ്യപ്പെട്ടിരുന്നു. നോട്ടിസിന്‍െറ കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് വ്യാഴാഴ്ച പൊലീസ് സഹായത്തോടെ പൂട്ടിച്ചത്. ഷാപ്പ് പൂട്ടണമെന്നാവശ്യപ്പെട്ട് ലഹരി വിരുദ്ധ ജനകീയ സമിതി അനിശ്ചിതകാല സമരം നടത്തിവരികയായിരുന്നു. സമരത്തിന്‍െറ 63ാം നാളായിരുന്നു വ്യാഴാഴ്ച. സമരം അവസാനിപ്പിച്ച ജനകീയ സമിതി പ്രവര്‍ത്തകര്‍ ഗ്രാമപഞ്ചായത്തിന് അഭിവാദ്യമര്‍പ്പിച്ച് പ്രകടനം നടത്തി. എ. പ്രഭാകരന്‍ മാസ്റ്റര്‍, പി. ഉണ്ണിമാന്‍, എം. ഹംസ ഹാജി, എന്‍.കെ. അബ്ദുല്‍ ഹമീദ് ഹാജി, ഉമര്‍ ചേരി, എ.ടി. മുജീബ് റഹ്മാന്‍, ബേബി പന്തലാക്കല്‍, മാത്യു, പൊറ്റയില്‍ ആയിശ, ഒ.പി. ആരിഫ, ഒ.പി. സുഫൈറ, സലീന നരിമട, എല്‍സ, ഉഷ എന്നിവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.