മഞ്ചേരി കോടതി സമുച്ചയത്തിന് ഇന്ന് ശിലാസ്ഥാപനം

മഞ്ചേരി: ജില്ലയുടെ നീതിന്യായ കേന്ദ്രത്തിന് സ്ഥാപിക്കുന്ന കെട്ടിടസമുച്ചയത്തിന്‍െറ ശിലാസ്ഥാപനം വ്യാഴാഴ്ച നടക്കും. ഹൈകോടതി ജഡ്ജിമാരായ പി. ചിദംബരേഷ്, ജസ്റ്റിസ് പി. ഉബൈദ് എന്നിവര്‍ പങ്കെടുക്കും. മഞ്ചേരി കോടതിമുറ്റത്ത് വ്യാഴാഴ്ച രാവിലെ 10.30നാണ് ചടങ്ങ്. ജില്ല പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി, മൂന്ന് അഡീഷനല്‍ സെഷന്‍സ് കോടതികള്‍, ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി, സബ്കോടതി (അസിസ്റ്റന്‍റ് സെഷന്‍സ്), മോട്ടോര്‍ ആക്സിഡന്‍റ് ക്രൈം ട്രൈബ്യൂണല്‍ (എം.എ.സി.ടി) ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതി എന്നിങ്ങനെ എട്ട് കോടതികളാണിപ്പോള്‍ നിലവില്‍ കോടതി കോംപ്ളക്സിനകത്തുള്ളത്. പ്രധാന പ്രശ്നം ഫയലുകളും തൊണ്ടിമുതലും സൂക്ഷിക്കാന്‍ ആവശ്യമായ സ്ഥലമോ സൗകര്യങ്ങളോ ഇല്ളെന്നാണ്. ബഹുനില കെട്ടിടം വരുന്നതോടെ ഇതിന് പരിഹാരമാവുമെന്നാണ് പ്രതീക്ഷ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.