മലപ്പുറം: ചാലിയാര്‍ പുഴയെ മാലിന്യ മുക്തമാക്കാന്‍ നിലമ്പൂര്‍ ബ്ളോക്ക് പഞ്ചായത്തിന്‍െറ ആഭിമുഖ്യത്തില്‍ ആറ് ഗ്രാമപഞ്ചായത്തുകള്‍ കൈകോര്‍ക്കുന്നു. എടക്കര, മൂത്തേടം, ചാലിയാര്‍, പോത്തുകല്‍, ചുങ്കത്തറ, വഴിക്കടവ് പഞ്ചായത്തുകളാണ് പദ്ധതി പ്രവര്‍ത്തനം നടപ്പാക്കുന്നത്. ബഹുജന പങ്കാളിത്തത്തോടെ നടപ്പാക്കുന്ന പദ്ധതിയില്‍ വിദ്യാര്‍ഥികളും സന്നദ്ധ സംഘടനകളും സാംസ്കാരിക പ്രവര്‍ത്തകരും പങ്കാളിയാവും. ശീലങ്ങള്‍ മാറ്റുക എന്ന തത്വത്തിലൂന്നിയ പ്രവര്‍ത്തനങ്ങളാണ് നടപ്പാക്കുക. ഉപയോഗിക്കുക - വലിച്ചെറിയുക എന്ന ശീലത്തെ മാറ്റി ഉപയോഗം കുറക്കുക വീണ്ടും ഉപയോഗിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഇതിന്‍െറ ഭാഗമായി പ്രയോഗവത്കരിക്കും. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന്‍െറ ഭാഗമായി ജില്ല കലക്ടര്‍ അമിത് മീണയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ യോഗം ചേര്‍ന്നു. പദ്ധതിയുടെ ഭാഗമായി ചാലിയാര്‍ നീര്‍ത്തട പ്രദേശത്തെ മുഴുവന്‍ ജലസ്രോതസ്സുകളും റീചാര്‍ജ് ചെയ്യും. പൊതു കക്കൂസുകള്‍ നിര്‍മിക്കും, ഉറവിട മാലിന്യ സംസ്കരണം, വാട്ടര്‍ ട്രീറ്റ്മെന്‍റ് പ്ളാനുകള്‍, കമ്പോസ്റ്റിങ് എന്നിവ വ്യാപകമാക്കും. ജൈവ കൃഷി പ്രോത്സാഹിപ്പിക്കും. അന്യംനിന്ന് പോയ വിവിധയിനം മുളകള്‍ വെച്ച് പിടിപ്പിക്കും. കലക്ടറേറ്റില്‍ നടന്ന യോഗത്തില്‍ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് വി.പി. സുഗതന്‍, വൈസ് പ്രസിഡന്‍റ് പി. സജിത, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാരായ കരുണാകരന്‍ പിള്ള, കെ. സ്വപ്ന, ഇ.എ. സുകു, എ.ഡി.സി ജനറല്‍ പ്രീതി മേനോന്‍, ജില്ല ട്രൈബല്‍ ഓഫിസര്‍ സി. കൃഷ്ണന്‍, പ്രോഗ്രാം കോഓഡിനേറ്റര്‍ സുനില്‍ കാരോട് തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.