ദലിത് യുവതിയെ അപമാനിക്കാന്‍ ശ്രമിച്ച കേസില്‍ അറസ്റ്റ് വൈകുന്നു

മഞ്ചേരി: ദലിത് യുവതിയെ അപമാനിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിയെ അറസ്റ്റ് ചെയ്യുന്നില്ളെന്ന് പരാതി. മങ്കട പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. വീട്ടമ്മയായ യുവതിയെ ഡിസംബര്‍ മൂന്നിന് രാത്രിയാണ് അപമാനിച്ചത്. സമീപവാസിയായ യുവാവിനെതിരെയാണ് പരാതി. മങ്കട പൊലീസില്‍ കുടുംബം പരാതിയുമായത്തെിയപ്പോള്‍ ആദ്യം കേസ് രജിസ്റ്റര്‍ ചെയ്യാന്‍ തയാറായില്ല. സംഭവത്തിനിടെ യുവാവിന് പരിക്കേറ്റെന്നും അതിന് നഷ്ടപരിഹാരം വേണമെന്നുമാണത്രെ പൊലീസ് സ്വീകരിച്ച നിലപാട്. ഇതില്‍ കേസെടുത്ത് യുവതിയുടെ ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തു. നാലുദിവസം റിമാന്‍ഡിലായിരുന്നു. പിന്നീട് യുവതി പൊതുപ്രവര്‍ത്തകയോടൊപ്പം എസ്.പി ഓഫിസിലത്തെി പരാതി നല്‍കിയതോടെ പെരിന്തല്‍മണ്ണ സി.ഐയോട് കേസെടുക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. ഡിസംബര്‍ 14ന് കേസ് രജിസ്റ്റര്‍ ചെയ്തെങ്കിലും പ്രതിയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.