ഫൈസല്‍ വധം: സമഗ്ര അന്വേഷണം വേണം –കോടിയേരി

തിരൂരങ്ങാടി: കൊടിഞ്ഞി ഫൈസല്‍ വധക്കേസില്‍ സമഗ്ര അന്വേഷണം വേണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. ഫൈസലിന്‍െറ കുടുംബത്തെ സന്ദര്‍ശിക്കാനത്തെിയ അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. ഫൈസലിന്‍െറ മാതാവ് ജമീല നല്‍കിയ നിവേദനത്തില്‍ നിന്ന് അന്വേഷണം കാര്യക്ഷമമല്ളെന്നാണ് മനസ്സിലാകുന്നത്. പൊലീസ് അന്വേഷണം ഊര്‍ജിതമായി തുടരുകയാണ്. ഗൂഢാലോചന നടന്ന സ്ഥാപനങ്ങള്‍ക്കും കാര്യാലയങ്ങള്‍ക്കുമെതിരെ നടപടി വേണം. ആ വഴിക്ക് പൊലീസ് അന്വേഷണം പോകണം. ആവശ്യമായ നടപടികള്‍ക്ക് സര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഫൈസലിന്‍െറ ഭാര്യക്ക് സര്‍ക്കാര്‍ ജോലി നല്‍കുക, മതിയായ നഷ്ട പരിഹാരം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് മാതാവ് ജമീലയും, ഭാര്യ ജസ്നയും കോടിയേരി ബാലകൃഷ്ണന് നിവേദനം നല്‍കി. ജില്ല സെക്രട്ടറി പി.പി. വാസുദേവന്‍, അഡ്വ. ടി.കെ. ഹംസ, ഇ. ജയന്‍, ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ പി.കെ. മുഹമ്മദ്കുട്ടി എന്നിവര്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.