കൊളത്തൂര്‍: ഇന്ത്യന്‍ താരം കെ.കെ. റിന്‍ഷിദയുള്‍പ്പെടെ കടുങ്ങപുരം ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിന്‍െറ നാല് താരങ്ങള്‍ കേരളത്തിനായി ഫ്ളോര്‍ബാള്‍ കോര്‍ട്ടിലിറങ്ങുന്നു. ഡല്‍ഹിയില്‍ ചൊവ്വാഴ്ച മുതല്‍ 26 വരെ നടക്കുന്ന ദേശീയ ചാമ്പ്യന്‍ഷിപ്പിലാണ് കേരള ടീമിനെ പ്രതിനിധീകരിച്ച് ഇവര്‍ പങ്കെടുക്കുന്നത്. ഇന്തോനേഷ്യയില്‍ നടന്ന അന്താരാഷ്ട്ര വനിതാ ഹോക്കിയില്‍ ഇന്ത്യക്കായി മികച്ച പ്രകടനം നടത്തിയ റിന്‍ഷിദയെകൂടാതെ എം. ആയിഷ നജീബ, പി.കെ. ശരണ്യമോള്‍, നിഹാല അര്‍ഷിന്‍ എന്നിവരാണ് ടീമിലിടം നേടിയത്. മുഹമ്മദ് ഷറഫുദ്ദീന്‍ റസ്വി, ഗിരീഷ്കുമാര്‍ എന്നിവരാണ് കേരള ടീമിന്‍െറ പരിശീലകര്‍. ദേശീയ മത്സരത്തിനായി പുറപ്പെടുന്ന കായികതാരങ്ങള്‍ക്ക് സ്കൂളില്‍ യാത്രയയപ്പ് നല്‍കി. പി.ടി.എ പ്രസിഡന്‍റ് ടി. അബ്ദുല്‍ റസാഖ്, എസ്.എം.സി ചെയര്‍മാന്‍ കരുവാടി കുഞ്ഞാപ്പ, എം.ടി.എ പ്രസിഡന്‍റ് സുഹറ നെച്ചിത്തടത്തില്‍, പഞ്ചായത്ത് അംഗം മുഹമ്മദ് ഫസലുദ്ദീന്‍, പ്രിന്‍സിപ്പല്‍ എസ്. രാധാമണി, പ്രധാനാധ്യാപകന്‍ കെ.പി. ഗോപിനാഥന്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.