മലപ്പുറം ഗവ. കോളജില്‍ നിരാഹാര സമരം

മലപ്പുറം: മലപ്പുറം ഗവ.കോളജില്‍ സംഘര്‍ഷത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് കോളജ് യൂനിയന്‍െറ നേതൃത്വത്തില്‍ മലപ്പുറം ഗവ. കോളജില്‍ നിരാഹാര സമരം. യൂനിയന്‍ പരിപാടിക്കിടെ തിങ്കളാഴ്ച കോളജില്‍ വിദ്യാര്‍ഥി സംഘര്‍ഷം ഉടലെടുത്തിരുന്നു. ആക്രമണത്തില്‍ ഉപകരണങ്ങളും ജനല്‍ചില്ലും തകര്‍ക്കുകയുണ്ടായി. എസ്.എഫ്.ഐ ആണ് പ്രശ്നങ്ങള്‍ക്ക് പിന്നിലെന്നാണ് എം.എസ്.എഫ് ആരോപണം. യൂനിയന്‍ പ്രവര്‍ത്തനങ്ങളില്‍ പ്രകോപിതരായവരാണ് ആക്രമണത്തിന് പിന്നിലെന്നും പ്രവര്‍ത്തനം തടസ്സപ്പെടുത്തുകയാണ് ആക്രമികളുടെ ലക്ഷ്യമെന്നും യൂനിയന്‍ എം.എസ്.എഫ് ഭാരവാഹികള്‍ ആരോപിച്ചു. തിങ്കളാഴ്ച നടന്ന ആക്രമണത്തെ തുടര്‍ന്ന് കോളജിന് പ്രിന്‍സിപ്പല്‍ രണ്ടു ദിവസം അവധി നല്‍കിയിരുന്നു. സംഭവം നടന്ന് ദിവസങ്ങള്‍ പിന്നിട്ടിട്ടും ആക്രമികള്‍ക്കെതിരെ നടപടി ഉണ്ടായില്ളെന്ന് ആരോപിച്ചാണ് യൂനിയന്‍ ഭാരവാഹികളുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച മുതല്‍ നിരാഹാര സമരം തുടങ്ങിയത്. യൂനിയന്‍ ഓഫിസ് തകര്‍ത്തവരെ പുറത്താക്കുക, യൂനിയനു വന്ന സാമ്പത്തിക നഷ്ടം ബന്ധപ്പെട്ട വിദ്യാര്‍ഥികളില്‍നിന്ന് ഈടാക്കുക, ആക്രമണത്തിന്‍െറ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവിടുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. നിരാഹാര സമരം നടത്തുന്ന വിദ്യാര്‍ഥികളെ ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് എ.പി. ഉണ്ണികൃഷ്ണന്‍, ജില്ല പഞ്ചായത്ത് അംഗം സറീന ഹസീബ് എന്നിവര്‍ സന്ദര്‍ശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.