വളാഞ്ചേരി: വരുംതലമുറക്ക് ഇവിടെ ജീവിക്കാനും വളരാനും ആവശ്യമായ സാഹചര്യമുണ്ടാക്കാന്‍ ഭൂമി സംരക്ഷിക്കണമെന്നും വെള്ളമുണ്ടായിട്ടും വെള്ളമില്ലാത്ത സംസ്ഥാനമായി കേരളം മാറിക്കൊണ്ടിരിക്കുകയാണെന്നും മന്ത്രി ഡോ. കെ.ടി. ജലീല്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ഹരിതകേരളം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം വളാഞ്ചേരി നഗരസഭയിലെ കാവുംപുറത്ത് നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഭൂമിക്കടിയില്‍ വെള്ളം ഉണ്ടാക്കുവാന്‍ ഒരു സര്‍ക്കാരിനും സാധിക്കില്ളെന്നും എന്നാല്‍ ഒറ്റക്കെട്ടായി വിചാരിച്ചാല്‍ ഭൂമിയിലത്തെുന്ന മഴവെള്ളത്തെ സംരക്ഷിക്കുന്നതിലൂടെ ഭൂഗര്‍ഭ ജലത്തിന്‍െറ തോത് വര്‍ധിപ്പിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കുടുംബശ്രീ, അയല്‍കൂട്ടങ്ങള്‍ വഴി നാലരലക്ഷം മഴക്കുഴി നിര്‍മാണം ജില്ലയില്‍ പൂര്‍ത്തീകരിച്ചതിന്‍െറ പ്രഖ്യാപനവും മന്ത്രി നടത്തി. മഴവെള്ളക്കൊയ്ത്തിലൂടെ ഭൂഗര്‍ഭ ജല സംരക്ഷണം ഉറപ്പാക്കുന്ന കിണര്‍ റീചാര്‍ജ് ചെയ്യുന്ന പദ്ധതിയുടെ ഉദ്ഘാടനം കാവുംപുറം ഇ.എം.എസ്. വായനശാലയുടെ പൊതു കിണര്‍ റീചാര്‍ജിങ് ചെയ്ത് അദ്ദേഹം നിര്‍വഹിച്ചു. കെ.കെ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് എ.പി. ഉണ്ണികൃഷ്ണന്‍, ജില്ല കലക്ടര്‍ അമിത് മീണ, കുറ്റിപ്പുറം ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ആതവനാട് മുഹമ്മദ് കുട്ടി, നഗരസഭ വൈസ് ചെയര്‍മാന്‍ കെ.വി. ഉണ്ണികൃഷ്ണന്‍, നഗരസഭ സ്ഥിര സമിതി അധ്യക്ഷന്‍മാരായ സി. അബ്ദുല്‍ നാസര്‍, സി. രാമകൃഷ്ണന്‍, സി.കെ. റുഫീന, കെ. ഫാത്തിമ കുട്ടി, കൗണ്‍സിലര്‍ ടി.പി. അബ്ദുല്‍ ഗഫൂര്‍, ടി.പി. മൊയ്തീന്‍കുട്ടി, പറശ്ശേരി അസൈനാര്‍, എന്‍. വേണുഗോപാല്‍, സലാം വളാഞ്ചേരി, സുരേഷ് പാറത്തൊടി, ടി.എം. പത്മകുമാര്‍ എന്നിവര്‍ സംസാരിച്ചു. നഗരസഭ ചെയര്‍പേഴ്സന്‍ എം. ഷാഹിന ടീച്ചര്‍ സ്വാഗതവും സെക്രട്ടറി പി. ഹരിദാസ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.