മങ്കടയില്‍ ദേശാടനക്കിളികള്‍ നേരത്തെയത്തെി

മങ്കട: കഴിഞ്ഞ വര്‍ഷങ്ങളില്‍ സ്ഥിരമായി വന്നത്തൊറുള്ള ദേശാടനക്കിളികള്‍ മങ്കടയിലെ വയലുകളില്‍ ഇത്തവണ നേരത്തെയത്തെി. മുന്‍ വര്‍ഷങ്ങളില്‍ മകരക്കൊയ്ത്തു കഴിഞ്ഞ മാസങ്ങളിലാണ് ചേരക്കൊക്കുകള്‍ എന്നറിയപ്പെടുന്ന ‘ഏഷ്യന്‍ ഓപണ്‍ ബില്‍ സ്റ്റോര്‍ക്ക്’ ഇനത്തില്‍ പെട്ട ദേശാടനക്കിളികള്‍ മങ്കടയിലെ വയലുകളില്‍ എത്തിയിരുന്നത്. എന്നാല്‍ ഇത്തവണ നവംബര്‍ അവസാനത്തോടെ തന്നെ ഇവയെ വയലുകളില്‍ കണ്ടു തുടങ്ങിയതായി നാട്ടുകാര്‍ പറയുന്നു. മങ്കട പുളിക്കല്‍പറമ്പ റോഡില്‍ തലത്രപടിയിലെ പാടങ്ങളിലാണ് ഇവ എത്തിയിരിക്കുന്നത്. സാധാരണ കൊക്കുകളുടെ ഇരട്ടിയിലധികം വലിപ്പവും വലിയ ചിറകുകളുമുള്ളവയാണ് ഏഷ്യന്‍ ഓപണ്‍ ബില്‍ സ്റ്റോര്‍ക്ക്. വെള്ളയും കറുപ്പും കലര്‍ന്ന നിറത്തിലും കുഞ്ഞുങ്ങള്‍ ചാര കലര്‍ന്ന വെള്ള നിറത്തിലുമാണ് കാണപ്പെടുന്നത്. ഈയിനത്തില്‍പ്പെട്ട വളര്‍ച്ചയത്തെിയവയുടെ കൊക്കുകള്‍ ചേര്‍ത്തുപിടിക്കുമ്പോള്‍ മധ്യഭാഗത്ത് വിടവുണ്ടാകുന്നതിനാലാണ് ഇവക്ക് ഓപണ്‍ ബില്‍ സ്റ്റോര്‍ക്ക് എന്ന പേര് വന്നത്. 64 സെന്‍റിമീറ്റര്‍ വരെ ഉയരമുണ്ടാകും. ഇന്ത്യയെ കൂടാതെ പാക്കധീന പഞ്ചാബ്, തായ്ലന്‍ഡ്, മ്യാന്‍മര്‍, ശ്രീലങ്ക എന്നിവിടങ്ങളിലും ഇവയെ സാധാരണയായി കണ്ടുവരുന്നുണ്ട്. നവംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള മാസങ്ങളിലാണ് ഇവ തെക്കെ ഇന്ത്യയിലേക്കും ശ്രീലങ്കയിലേക്കും എത്തുന്നത്. കേരളം, തമിഴ്നാട്, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ ചതുപ്പു നിലങ്ങളിലും തടാകക്കരകളിലുമാണ് സാധാരണയായി ചേക്കേറുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.