കരുവാരകുണ്ട്: ശമ്പളം സ്വന്തം അക്കൗണ്ടിലത്തെിയെങ്കിലും പിന്‍വലിക്കാനാവാതെ സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും. സ്റ്റേറ്റ് ബാങ്കുള്‍പ്പെടെയുള്ള ബാങ്കുകള്‍ക്ക് മുന്നിലെ വന്‍ ജനാവലിയാണ് ഇവരെ കുഴക്കുന്നത്. ഭൂരിപക്ഷം ജീവനക്കാര്‍ക്കും ശമ്പളത്തിന്‍െറ പത്തു ശതമാനം പോലും പിന്‍വലിക്കാനായിട്ടില്ല. നോട്ടുകള്‍ പിന്‍വലിച്ചതിനു ശേഷമുള്ള ആദ്യ ശമ്പളമായിരുന്നു നവംബറിലേത്. ഡിസംബര്‍ ഒന്ന്, രണ്ട്, മൂന്ന് തീയതികളിലാണ് ശമ്പളം അധ്യാപകരുടെയും ജീവനക്കാരുടെയും ബാങ്ക് അക്കൗണ്ടുകളിലത്തെിയത്. പണം പിന്‍വലിക്കാനത്തെിയ ജീവനക്കാര്‍ക്ക് പക്ഷേ ടോക്കണുകള്‍ പോലും ലഭിച്ചില്ല. അത്രയേറെ ജനത്തിരക്കായിരുന്നു ബാങ്കുകളില്‍. കാളികാവ്, തുവ്വൂര്‍, കരുവാരകുണ്ട്, ചോക്കാട് ഗ്രാമപഞ്ചായത്തുകളിലെ ജീവനക്കാരുടെ അക്കൗണ്ടുകള്‍ കരുവാരകുണ്ടിലെ എസ്.ബി.ടിബാങ്കിലാണ്. സബ് ട്രഷറി കരുവാരകുണ്ടിലായതാണ് കാരണം. ശമ്പളം പിന്‍വലിക്കാന്‍ മൂന്നാം തീയതി ബാങ്കിലത്തെിയത് ആയിരത്തില്‍പരം പേരായിരുന്നു. ടോക്കണുകള്‍ കിട്ടിയതാകട്ടെ പത്താം തീയതിക്കുശേഷം വരാനും. ചിലര്‍ക്കിത് 15ാം തീയതിയായിരുന്നു. ഈ ശാഖയില്‍ ഒമ്പതിന് മാത്രമേ ഇനി ടോക്കണ്‍ വിതരണമുള്ളൂ. അന്ന് ടോക്കണ്‍ കിട്ടിയാല്‍ തന്നെ 20 ഓടെ മാത്രമേ പണം ലഭിക്കൂ. പണം കിട്ടുന്നതാകട്ടെ കൂടിയത് 10,000 വരെ മാത്രം. ഫലത്തില്‍ ശമ്പളത്തിന്‍െറ പകുതി പോലും ഭൂരിപക്ഷം ജീവനക്കാര്‍ക്കും കൈയില്‍ കിട്ടില്ല. ഇത് ഇവരുടെ ദൈനംദിന ജീവിതത്തെ ബാധിക്കും. ശമ്പളം ട്രഷറിയില്‍നിന്ന് നേരിട്ടു വാങ്ങാനുള്ള സൗകര്യം ഒരുക്കണമെന്ന് ജീവനക്കാര്‍ ആവശ്യപ്പെട്ടെങ്കിലും ഉണ്ടായില്ല. ബാങ്ക് ഇടപാട് രണ്ടു ദിവസമെങ്കിലും ജീവനക്കാര്‍ക്ക് മാത്രമാക്കണമെന്ന ആവശ്യവും ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.