കുടികിടപ്പ് പട്ടയം കിട്ടിയവര്‍ക്ക് കൈവശ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നില്ളെന്ന്

തിരുനാവായ: കൊടക്കലില്‍, സി. അച്യുതമേനോന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പത്ത് സെന്‍റ് കുടികിടപ്പ് പട്ടയം കിട്ടി വര്‍ഷങ്ങളോളമായി താമസിച്ച് വരുന്നവര്‍ക്ക് ബന്ധപ്പെട്ട വില്ളേജ് ഓഫിസില്‍നിന്ന് കൈവശ സര്‍ട്ടിഫിക്കറ്റ് കിട്ടുന്നില്ളെന്ന് പരാതി. എസ്.സി വിഭാഗത്തില്‍പ്പെട്ട അഴകത്തുകളം കോച്ചി, കാളി, ഭരതന്‍ എന്നിവര്‍ക്കാണ് ഈ ഗതി. ഇതുമൂലം ഇവര്‍ക്ക് സര്‍ക്കാറില്‍നിന്നും മറ്റും ലഭിക്കേണ്ട പല ആനുകൂല്യങ്ങളും കിട്ടാതെ പോകുന്നതായി ഇവര്‍ പറയുന്നു. ഈ പ്രശ്നം പരിഹരിക്കാനായി വില്ളേജ്, താലൂക്ക്, ആര്‍.ഡി.ഒ ഓഫിസുകള്‍ കയറിയിറങ്ങിയിട്ടും ഫലമുണ്ടായില്ളെന്നും ഇവര്‍ പരിതപിക്കുന്നു. കൊടക്കലില്‍ ഓട്ടുകമ്പനിയുടെ അധീനതയിലുണ്ടായിരുന്ന 322/4 സര്‍വേ നമ്പറില്‍ വന്നതാണ് ഇവര്‍ക്ക് വിനയായത്. ഈ ഭൂമിയില്‍ വര്‍ഷങ്ങളോളമായി അധിവസിക്കുന്ന 85ഓളം കുടുംബങ്ങള്‍ക്കും നികുതി സ്വീകരിക്കാത്തതും കൈവശ സര്‍ട്ടിഫിക്കറ്റ് കിട്ടാത്തതുമായ പ്രശ്നങ്ങളുണ്ട്. ഈ സാഹചര്യത്തില്‍ ആധാരങ്ങളുള്ള ഇവരുടെ പ്രശ്നങ്ങള്‍ക്ക് ഉടന്‍ ശാശ്വത പരിഹാരം കാണണമെന്ന ആവശ്യം ശക്തമായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.