ചേരി കള്ളുഷാപ്പിനെതിരെ ജനകീയ സമരം ശക്തം

കരുവാരകുണ്ട്: കല്‍ക്കുണ്ട് ചേരിയിലെ കള്ളുഷാപ്പിനെതിരെ ഞായറാഴ്ച സമരത്തിനത്തെിയത് മൂന്ന് സംഘങ്ങളുടെ നേതൃത്വത്തില്‍ സ്ത്രീകളുള്‍പ്പെടെ നിരവധിയാളുകള്‍. ജമാഅത്തെ ഇസ്ലാമി, കരുവാരകുണ്ടിലെ ക്ഷേത്ര കൂട്ടായ്മയായ തത്ത്വമസി ഹൈന്ദവ സേവ സമിതി, പുന്നക്കാട് ശ്രുതി ക്ളബ് എന്നിവയാണ് സമരത്തിന് ഐക്യദാര്‍ഢ്യവുമായി ഞായറാഴ്ച ചേരിയിലത്തെിയത്. മദ്യ വിരുദ്ധ സമിതി ജില്ല കമ്മിറ്റി അംഗം മുനീബ് കാരക്കുന്ന് ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്ലാമി ഹല്‍ഖ അമീര്‍ വി.പി. ലിയാഖത്തലി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ പി. ഷൗക്കത്തലി, തത്ത്വമസി ഹൈന്ദവ സേവ സമിതി പ്രസിഡന്‍റ് കെ. മാധവന്‍കുട്ടി, സെക്രട്ടറി സി.പി. ഷൈജു, പി. അനില്‍ പ്രസാദ്, ശ്രുതി ക്ളബ് സെക്രട്ടറി പി.കെ. ഹഫീഫ്, ഇ.ബി. ഗോപാലകൃഷ്ണന്‍, കെ. ഗോപാലകൃഷ്ണന്‍, ടി.പി. ഹംസ മാസ്റ്റര്‍, സി.ടി. അമീന്‍ എന്നിവര്‍ സംസാരിച്ചു. എം. മൂസ, വി. നജാത്തുല്ല, വി.പി. ഉസ്മാന്‍, കെ. കുഞ്ഞുട്ടി, കെ. റിയാസ്, പി.പി. മുനീര്‍, മധു മേലേതില്‍, എ. സേതുമാധവന്‍ എന്നിവര്‍ നേതൃത്വം നല്‍കി. അടച്ചുപൂട്ടാന്‍ കത്ത് നല്‍കും –പഞ്ചായത്ത് ബോര്‍ഡ് കരുവാരകുണ്ട്: വാണിജ്യാവശ്യത്തിനെടുത്ത ലൈസന്‍സിന്‍െറ മറവില്‍ കള്ളുഷാപ്പ് നടത്തുന്നത് അനുവദിക്കില്ളെന്നും അടച്ചുപൂട്ടാന്‍ തിങ്കളാഴ്ച കത്ത് നല്‍കുമെന്നും പഞ്ചായത്ത് ബോര്‍ഡ്. കള്ളുഷാപ്പ് പ്രവര്‍ത്തിക്കുന്ന കല്‍ക്കുണ്ട് വാര്‍ഡ് ഗ്രാമസഭ ചേര്‍ന്ന് ഷാപ്പിനെതിരെ പ്രമേയം പാസാക്കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ബോര്‍ഡ് തീരുമാനം. ലഹരിമുക്ത ഗ്രാമപഞ്ചായത്ത് പദ്ധതി നടപ്പാക്കുന്നതിന്‍െറ മുന്നോടിയായാണ് ഗ്രാമപഞ്ചായത്ത് നടപടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.