കിഡ്സ് ബിനാലെക്ക് തുടക്കം

മലപ്പുറം: പാണക്കാട് സ്ട്രൈറ്റ് പാത്ത് ഇന്‍റര്‍നാഷനല്‍ സ്കൂള്‍ സംഘടിപ്പിക്കുന്ന കിഡ്സ് ബിനാലെ -2016ന് മലപ്പുറം ടൗണ്‍ഹാളില്‍ തുടക്കമായി. ജില്ലയിലെ 300ലധികം പിഞ്ചുകലാകാരന്മാരുടെ പോസ്റ്റര്‍ പെയിന്‍റിങ്, ഗ്ളാസ് പെയിന്‍റിങ്, ഡോട്ട്ആര്‍ട്ട്, പിസ്താഷെല്‍ ആര്‍ട്ട്, ഇസ്ലാമിക് കാലിഗ്രഫി, ഇന്‍സ്റ്റലേഷന്‍, ഗ്ളിറ്റര്‍ ആര്‍ട്ട്, പോട്ട് പെയിന്‍റിങ്, വെജിറ്റബിള്‍ പ്രിന്‍റിങ് തുടങ്ങിയ വിവിധ കലാരൂപങ്ങളിലെ 1000ത്തിലധികം കലാസൃഷ്ടികളാണ് പ്രദര്‍ശിപ്പിക്കുന്നത്. ക്രിയേറ്റിവ് ആര്‍ട്ട് വര്‍ക്ക്ഷോപ്പിന് ചിത്രകാരന്‍ തോളില്‍ സുരേഷ് നേതൃത്വം നല്‍കി. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് എ.പി. ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സ്ട്രൈറ്റ് പാത്ത് സി.ഇ.ഒ ഹാരിസ് മടപ്പള്ളി അധ്യക്ഷത വഹിച്ചു. ആശാരേണു സിങ്, ലിഞ്ച് അമാന്‍ഡ ആസ്ട്രേലിയ, അലവിക്കുട്ടി ഒതുക്കുങ്ങല്‍ തുടങ്ങിയവര്‍ സംസാരിച്ചു. ബിനാലെ ചെയര്‍മാന്‍ അലിഹസന്‍ ഹുദവി അമ്പലക്കണ്ടി സ്വാഗതവും സ്ട്രൈറ്റ് പാത്ത് ഫസ്റ്റ് സ്റ്റെപ് കോഓഡിനേറ്റര്‍ സന സിദ്ദീഖ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.