മാലിന്യ നിര്‍മാര്‍ജനം: മഞ്ചേരിയില്‍ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം

മഞ്ചേരി: ‘മാനിസ’ മാലിന്യ നിര്‍മാര്‍ജന സമിതി മഞ്ചേരിയില്‍ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടു. ഇതിന്‍െറ ഭാഗമായി തെരഞ്ഞെടുത്ത ഏഴ് വാര്‍ഡുകളിലെ വികസന സമിതി പ്രവര്‍ത്തകര്‍ക്കായി രണ്ടാംഘട്ട പരിശീലനം നല്‍കിത്തുടങ്ങി. ശില്‍പശാലയില്‍ വിവിധ വിഷയങ്ങില്‍ വിദഗ്ധരുടെ പ്രായോഗിക ക്ളാസുകള്‍ നടന്നു. ജൈവ മാലിന്യ സംസ്കരണത്തിന്‍െറ വിവിധ മാതൃകകള്‍ മലപ്പുറം ശുചിത്വമിഷന്‍ പ്രോഗ്രാം ഓഫിസര്‍ ഒ. ജ്യോതിഷ് അവതരിപ്പിച്ചു. ജൈവ കൃഷിയില്‍ തികച്ചും പ്രായോഗിക രീതിയിലുള്ള കീടനിയന്ത്രണത്തെക്കുറിച്ചും ഈ രീതിയില്‍ എങ്ങനെ കൃഷിയെ പുഷ്ടിപ്പെടുത്താമെന്നും കൃഷി ഓഫിസറായി വിരമിച്ച സാരംഗന്‍ വിവരിച്ചു. ‘ജലസുരക്ഷ: ജീവ സുരക്ഷ’ വിഷയത്തില്‍ കോഴിക്കോട് ജലവിഭവ മാനേജ്മെന്‍റിലെ ശാസ്ത്രജ്ഞന്‍ ഡോ. ഇ. അബ്ദുല്‍ ഹമീദ് ക്ളാസെടുത്തു. മഞ്ചേരി മണ്ണ് സംരക്ഷണ കേന്ദ്രത്തിലെ കെ.കെ. ദിനേശ് ജലസംരക്ഷണം എങ്ങനെ ഉറപ്പാക്കാമെന്നത് ദൃശ്യവിവരണത്തിലൂടെ അറിവ് പകര്‍ന്നു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ല ട്രഷറര്‍ കെ. രമേഷ് കുമാര്‍ കിണര്‍ റീച്ചാര്‍ജിനെകുറിച്ച് വിശദീകരിച്ചു. ചടങ്ങ് കെ.കെ. പുരുഷോത്തമന്‍ നിയന്ത്രിച്ചു. നഗരസഭ അംഗങ്ങളായ ആയിഷ കാരാട്ട്, കെ. ഫിറോസ് ബാബു, കെ. മോഹന്‍ദാസ്, കെ.സി. കൃഷ്ണദാസ് രാജ, കെ.സി. ഉണ്ണിക്കൃഷ്ണന്‍, സജിത് കോലോട്ട്, മാഞ്ചേരി ഫസ്ല, കെ. ശാന്തകുമാരി എന്നിവര്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.