നിലമ്പൂരിലെ വെടിവെപ്പ് പൊലീസിന്‍െറ മുന്‍നിലപാടിന് വിരുദ്ധം

നിലമ്പൂര്‍: കരുളായി വനത്തില്‍ നടന്ന പൊലീസ് വെടിവെപ്പ്, കേരളത്തില്‍ മാവോവാദികള്‍ക്ക് രക്തസാക്ഷികളെ സൃഷ്ടിക്കേണ്ടതില്ളെന്ന മുന്‍നിലപാടിന് വിരുദ്ധമായി. രക്തസാക്ഷികളെ സമ്മാനിച്ചാല്‍ അത് പ്രതികൂല സാഹചര്യമുണ്ടാക്കുമെന്ന വിലയിരുത്തലാണ് പൊലീസിലെ ഉന്നതതലത്തില്‍ നേരത്തേയുണ്ടായിരുന്നത്. സെപ്റ്റംബര്‍ 26ന് പൂക്കോട്ടുംപാടം സ്റ്റേഷന്‍ പരിധിയിലെ മുണ്ടക്കടവ് വനമേഖലയില്‍ മാവോവാദികളുമായുണ്ടായ വെടിവെപ്പിന് ശേഷമാണ് കേരളത്തില്‍ രക്തസാക്ഷികളെ സൃഷ്ടിക്കാന്‍ പൊലീസ് താല്‍പര്യപ്പെടുന്നില്ളെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. അന്ന് മാവോവാദികള്‍ അഞ്ചും പൊലീസും മൂന്നും റൗണ്ട് വെടിയുതിര്‍ത്തു. ആര്‍ക്കും പരിക്കേറ്റിരുന്നില്ല. തുടര്‍ന്ന് രണ്ട് മാസത്തിനുള്ളിലാണ് നവംബര്‍ 24ന് ഉച്ചയോടെ കരുളായി ഒണക്കപ്പാറയില്‍ കുപ്പു ദേവരാജും അജിതയും കൊല്ലപ്പെട്ട വെടിവെപ്പുണ്ടായത്. പൊലീസ് ഭയപ്പെട്ട പ്രകാരംതന്നെ വെടിവെപ്പ് സര്‍ക്കാറിനെയും പൊലീസിനെയും പ്രതിരോധത്തിലാക്കി. പൊലീസിനെ പിന്തുണക്കുന്ന അഭിപ്രായമാണ് മുഖ്യമന്ത്രി പരസ്യമായി പറഞ്ഞതെങ്കിലും വെടിവെപ്പില്‍ അദ്ദേഹത്തിന് അതൃപ്തിയുള്ളതായാണ് സി.പി.എമ്മിലെ ചില യുവ എം.എല്‍.എമാര്‍ നല്‍കുന്ന വിവരം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.