പൊലീസിന്‍െറ പേരില്‍ പണം തട്ടിയ യുവാവ് അറസ്റ്റില്‍

മലപ്പുറം: വാഹനാപകടവുമായി ബന്ധപ്പെട്ട കേസില്‍നിന്ന് ഒഴിവാക്കിത്തരാമെന്നറിയിച്ച് മലപ്പുറം പൊലീസിന്‍െറ പേരില്‍ പണം തട്ടിയ യുവാവ് അറസ്റ്റില്‍. മലപ്പുറം വലിയങ്ങാടി പണ്ടാരക്കല്‍ മുനവറിനെയാണ് (24) പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 29ന് ആലത്തൂര്‍പടി പി.എം.ആര്‍ ഓഡിറ്റോറിയത്തിന് മുന്നില്‍ കാറിടിച്ച് വയോധികന്‍ മരിച്ച അപകടത്തില്‍ മലപ്പുറം പൊലീസ് കേസെടുത്തിരുന്നു. ഈ കേസില്‍നിന്ന് ഒഴിവാക്കിത്തരാമെന്ന് പറഞ്ഞ് പ്രതി വാഹന ഉടമയെ സമീപിക്കുകയായിരുന്നു. പൊലീസിന് നല്‍കാനെന്ന പേരില്‍ 20,000 രൂപയും കൈക്കലാക്കി. രണ്ട് ലക്ഷം രൂപ കൂടി ആവശ്യപ്പെട്ട് വ്യാഴാഴ്ച വീണ്ടും വാഹന ഉടമയെ സമീപ്പിച്ചു. എന്നാല്‍, സംശയം തോന്നി ഉടമ പൊലീസിനെ അറിയിച്ചു. പിന്നീട് നഗരത്തിലെ ഒരു ഹോട്ടലില്‍ വന്നാല്‍ പണം കൈമാറാമെന്ന് പറഞ്ഞ് വാഹന ഉടമ പ്രതിയെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി. തുടര്‍ന്ന് പൊലീസ് എത്തി പ്രതിയെ പിടികൂടുകയായിരുന്നു. പ്രതിയുടെ പേരില്‍ മലപ്പുറം സ്റ്റേഷനില്‍ കവര്‍ച്ച കേസുകളുണ്ടെന്ന് പൊലീസ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.