കൊണ്ടോട്ടി–കൊളപ്പുറം റോഡ് അപകട ഭീഷണിയില്‍

കൊണ്ടോട്ടി: കൊണ്ടോട്ടി-കൊളപ്പുറം റോഡില്‍ ചെറളപ്പാലത്തിന് സമീപമുളള അപകടവളവില്‍ സംരക്ഷണ ഭിത്തി നിര്‍മിക്കണമെന്ന ആവശ്യം ശക്തമാകുന്നു. തറയിട്ടാലിനും ചെറളപ്പാലത്തിനും ഇടയിലുള്ള ഈ വളവില്‍ നിരവധി അപകടങ്ങളാണ് സംഭവിച്ചത്. ആഗസ്റ്റ് 14ന് ഒരു ജീപ്പ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ സംഭവത്തില്‍ ഒരാള്‍ മരിക്കുകയും 11 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കൊടും വളവിനെ സൂചിപ്പിക്കുന്ന ബോര്‍ഡുകളോ സിഗ്നലുകളോ ഇവിടെ സ്ഥാപിച്ചിട്ടില്ളെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. നിരവധി തവണ വിഷയം അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും നടപടിയുണ്ടായിട്ടില്ല. ഒരിക്കല്‍ സ്ഥലം സന്ദര്‍ശിച്ച അധികൃതര്‍ക്ക് അപകടസാധ്യത വ്യക്തമായതുമാണ്. വളവില്‍ ഒരു ഭാഗത്ത് 30 അടിയോളം താഴ്ചയുള്ള പ്രദേശമാണ്. മറുഭാഗത്ത് വീടുകളും. തിരക്കേറിയ റോഡായതിനാല്‍ ഇരുചക്ര വാഹനങ്ങളില്‍ സഞ്ചരിക്കുന്നവരാണ് പലപ്പോഴും അപകടത്തില്‍പ്പെടാറുള്ളത്. എയര്‍പോര്‍ട്ട് റോഡ് കൂടിയായതിനാല്‍ നൂറുകണക്കിന് വാഹനങ്ങളാണ് ഇതുവഴി സഞ്ചരിക്കുന്നത്. ഇവിടെ അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സംരക്ഷണ ഭിത്തികള്‍ സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഈ വിഷയം ഉന്നയിച്ച് കഴിഞ്ഞ ദിവസം പൗരസമിതിയുടെ നേതൃത്വത്തില്‍ കലക്ടര്‍ക്ക് പരാതി നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.