എടക്കര: വരാനിരിക്കുന്ന അവധി ദിവസങ്ങള്‍ കണ്ടിട്ടും ബൂത്ത് ലെവല്‍ ഓഫിസര്‍മാരുടെ (ബി.എല്‍.ഒ) മുഖം തെളിയുന്നില്ല. ഈ ദിവസങ്ങളിലും ജോലി ചെയ്താല്‍ പോലും തീരാത്ത ഭാരമാണ് ഇവരുടെ തലയില്‍. വോട്ടര്‍ പട്ടിക ശുദ്ധീകരിക്കുന്ന പ്രവൃത്തിക്കായി തെരഞ്ഞെടുപ്പ് കമീഷന്‍ ആരംഭിച്ച നേര്‍പ്പ് (ദേശീയ വോട്ടര്‍ പട്ടിക ശുദ്ധീകരണം) പദ്ധതിയുടെ ചുമതലയാണ് ഇവര്‍ക്ക് ഇരുട്ടടിയായി മാറിയത്. ജോലി ഭാരത്താല്‍ ഓണം, ബലിപെരുന്നാള്‍ തുടങ്ങിയ വിശേഷ ദിവസങ്ങളില്‍ പോലും ജോലിയില്‍ മുഴുകേണ്ട അവസ്ഥയാണ്. തെറ്റുകള്‍ തിരുത്തിയും ആവര്‍ത്തനം ഒഴിവാക്കിയും വോട്ടര്‍ പട്ടിക പൂര്‍ണമായും ശുദ്ധീകരിക്കാന്‍ അടുത്തിടെയാണ് കമീഷന്‍ നേര്‍പ്പ് എന്ന പേരില്‍ പുതിയ മാര്‍ഗം സ്വീകരിച്ചത്. 18 വയസ്സ് തികഞ്ഞവരെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത് ത്വരിതപ്പെടുത്തുക, മരിച്ചവരെയും സ്ഥലം മാറിപ്പോയവരെയും ഒഴിവാക്കുക, ആവര്‍ത്തനവും തെറ്റുകളും തിരുത്തുക, വോട്ടര്‍മാരുടെ ചിത്രത്തിന്‍െറ ഗുണമേന്‍മ കൂട്ടുക, വോട്ടര്‍ക്ക് പോളിങ് സ്റ്റേഷനിലേക്കുള്ള ദൂരം രണ്ടുകിലോമീറ്ററില്‍ അധികമുണ്ടോയെന്ന് പരിശോധിക്കുക എന്നിവയൊക്കെയാണ് നേര്‍പ്പിലൂടെ കമീഷന്‍ ഉദ്ദേശിക്കുന്നത്. ഇതിനാവശ്യമായ വിവരങ്ങളും നിര്‍ദേശങ്ങളും ബി.എല്‍.ഒമാര്‍ക്ക് നല്‍കും. തങ്ങളുടെ പരിധിയിലെ വോട്ടര്‍മാരുടെ വിലാസവും കുടുംബ വിവരങ്ങളും തിരിച്ചറിയല്‍ രേഖയുടെ നമ്പര്‍, ഫോണ്‍ നമ്പര്‍, ഇ മെയില്‍ ഐ.ഡി, ഏതുതരം മൊബൈല്‍ എന്നിവ സംബന്ധിച്ച വിവരങ്ങളും ഇതിലൂടെ നല്‍കും. ഗൃഹസന്ദര്‍ശനം നടത്തി വിവരങ്ങള്‍ പരിശോധിച്ച് തിരുത്തേണ്ട വിവരങ്ങള്‍ ശേഖരിക്കണം. ഇങ്ങനെയുള്ള നിരവധി വിവരങ്ങളിലാണ് വീടുകള്‍ കയറിയുള്ള സര്‍വേയിലൂടെ വ്യക്തത വരുത്തേണ്ടത്. സെപ്റ്റംബര്‍ 24 വരെയുള്ള ഒരുമാസമാണ് ഇതിനായി അനുവദിച്ചിട്ടുള്ളത്. അതേസമയം അങ്കണവാടി മുതല്‍ ഹയര്‍ സെക്കന്‍ഡറി വരെയുള്ള അധ്യാപകരും മറ്റു സര്‍ക്കാര്‍ ഓഫിസ് ജീവനക്കാരുമാണ് ബി.എല്‍.ഒമാരായി നിയോഗിക്കപ്പെട്ടിട്ടുള്ളത്. സമയബന്ധിതമായി പാഠഭാഗങ്ങള്‍ തീര്‍ക്കലും പരീക്ഷ നടത്തലും അടക്കമുള്ള ജോലികള്‍ ചെയ്യേണ്ട സമയത്ത് ഓരോ ബൂത്തിലെയും നാനൂറോളം വീടുകള്‍ കയറിയിറങ്ങിയുള്ള അധിക ജോലി വലക്കുന്നതാണെന്നാണ് ബി.എല്‍.ഒമാരുടെ ആക്ഷേപം. വിശേഷ ദിവസങ്ങളില്‍ ആവശ്യമായ ലീവും സാവകാശവും ലഭിക്കാത്തതിന് പുറമെ ക്ളാസ് നഷ്ടപ്പെടുത്തി ഈ ജോലി ചെയ്യാന്‍ ആവശ്യപ്പെടുന്നത് നീതീകരിക്കാനാവില്ളെന്നും ഇവര്‍ പറയുന്നു. അധ്യാപകര്‍ക്ക് ഒഴിവുവേളകളില്‍ ചെയ്യാമെന്ന് പറഞ്ഞായിരുന്നു നേരത്തെ ബി.എല്‍.ഒമാരുടെ അധിക ഉത്തരവാദിത്തം ഏല്‍പിച്ചിരുന്നത്. എന്നാല്‍ ഇപ്പോഴിത് വര്‍ഷം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന ജോലിയായിരിക്കുകയാണെന്നും ഇവര്‍ സങ്കടം പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.