അഞ്ജലിക്ക് തെരുവുനായ്ക്കളെ ഭയക്കാതെ ഉറങ്ങാം; എം.എസ്.എസ് വീട് നിര്‍മിച്ചുനല്‍കും

തച്ചനാട്ടുകര (പാലക്കാട്): അഞ്ജലി കൃഷ്ണ എന്ന ഒമ്പതുകാരിക്ക് ഇനി തെരുവു നായ്ക്കളെ ഭയക്കാതെ ഉറങ്ങാം. അഞ്ജലിക്ക് വീട് നിര്‍മിച്ചു നല്‍കാന്‍ സന്നദ്ധരായി മുസ്ലിം സര്‍വിസ് സൊസൈറ്റി രംഗത്തത്തെി. ചത്തെല്ലൂര്‍ കൊടലിപ്പറമ്പ് എടമനപ്പടി കോളനിയിലെ ഉണ്ണികൃഷ്ണന്‍-മാധവി ദമ്പതികളുടെ മകളും എന്‍.എന്‍.എം യു.പി സ്കൂള്‍ നാലാം തരം വിദ്യാര്‍ഥിനിയുമായ അഞ്ജലിക്കും കുടുംബത്തിനും അടച്ചുറപ്പുള്ള വീടെന്ന സ്വപ്നം യാഥാര്‍ഥ്യമാക്കാനാണ് എം.എസ്.എസ് സഹായവുമായി രംഗത്തുവന്നത്. ബുധനാഴ്ച ‘മാധ്യമം’ പ്രസിദ്ധീകരിച്ച വാര്‍ത്തയെ തുടര്‍ന്നാണിത്. കുടുംബത്തിന് വീട് നിര്‍മിക്കാനാവശ്യമായ തുക എം.എസ്.എസ് നല്‍കുമെന്ന് സംസ്ഥാന പ്രസിഡന്‍റും കിംസ് അല്‍ശിഫ വൈസ് ചെയര്‍മാനും എക്സിക്യൂട്ടിവ് ഡയറക്ടറുമായ പി. ഉണ്ണീന്‍ അറിയിച്ചു. സ്കൂള്‍ അധികൃതരെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഉണ്ണികൃഷ്ണന്‍െറ മാതാവിന്‍െറ മരണശേഷം തറവാട് വീട്ടില്‍നിന്ന് മാറിയ കുടുംബം പ്ളാസ്റ്റിക് ഷീറ്റുകൊണ്ട് മേഞ്ഞ ഷെഡിലാണ് താമസം. വീട് വെക്കാനുള്ള സഹായത്തിന് ശ്രമിച്ചെങ്കിലും ആധാരം നഷ്ടപ്പെട്ടതിനാല്‍ സാധിച്ചില്ല. അഞ്ച് സെന്‍റ് സ്ഥലം സ്വന്തമായുണ്ട്. അഞ്ജലി സ്കൂളില്‍ ഹാജരാകാത്തതിനത്തെുടര്‍ന്ന് പ്രധാനാധ്യാപകന്‍ ഉണ്ണികൃഷ്ണനും പി.ടി.എ കമ്മിറ്റിയംഗം രാധാകൃഷ്ണന്‍ മാസ്റ്ററും വീടന്വേഷിച്ച് പോയപ്പോഴാണ് കുടുംബത്തിന്‍െറ ദയനീയാവസ്ഥ ശ്രദ്ധയില്‍പ്പെട്ടത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.