കാളികാവിന്‍െറ കാല്‍പന്ത് പെരുമ ഇനി നാടറിയും

കാളികാവ്: സംസ്ഥാന സെപ്റ്റ് അണ്ടര്‍ 13 ടീമിലേക്ക് കളികാവില്‍നിന്ന് ഏഴുപേരെ തെരഞ്ഞെടുത്തു. ജസീല്‍, പ്രണവ്, ആത്മജ്, ബിബിലേഷ്, നാസിക്, സനം റഷീദ്, ആഖിഫ് എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്. രണ്ട് വര്‍ഷം മുമ്പ് കാളികാവ് ഫ്രണ്ട്സ് ക്ളബിന് കീഴില്‍ ആരംഭിച്ച സെപ്റ്റ് ഫുട്ബാള്‍ ടീമാണ് മലയോര മേഖലക്ക് അഭിമാന നേട്ടമാവുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷവും സംസ്ഥാന ചാമ്പ്യന്മാര്‍ കാളികാവ് ഫ്രണ്ട്സ് സെപ്റ്റ് ടീം ആയിരുന്നു. മേഖലാ മത്സരങ്ങളിലും ഏറെ നേട്ടം കൊയ്തിരുന്നു. സെപ്റ്റിന്‍െറ സംസ്ഥാന ടീമിനെ തെരഞ്ഞെടുത്തപ്പോള്‍ കൂടുതല്‍ കളിക്കാരും കാളികാവില്‍ നിന്നായത് നേട്ടമായി. കാല്‍പ്പന്ത് കളിയില്‍ ഒട്ടേറെ പ്രതിഭകളെ സംഭാവന ചെയ്ത കാളികാവില്‍നിന്ന് ഇതുവരെ സംസ്ഥാന തലത്തില്‍ ഒരു താരം ഉണ്ടായിട്ടില്ല. പുതിയ പ്രതിഭകളുടെ വരവോടെ ഈ കുറവ് നികത്തുമെന്നാണ് മലയോരത്തെ ഫുട്ബാള്‍ ആരാധകരുടെ പ്രതീക്ഷ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.