മലപ്പുറത്ത് ദിശാബോര്‍ഡ് സ്ഥാപിക്കല്‍: നടപടികള്‍ വഴിമുട്ടി

മലപ്പുറം: നഗരത്തിലെ ജങ്ഷനുകളിലടക്കം വിവിധ സ്ഥലങ്ങളില്‍ ദിശാ, മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കാനുള്ള നഗരസഭയുടെ നടപടി വഴിമുട്ടി. കഴിഞ്ഞ മാസം ചെയര്‍പേഴ്സന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന ഗതാഗതകമ്മിറ്റി യോഗത്തിലെടുത്ത തീരുമാനങ്ങളാണ് ഒരു മാസം പിന്നിട്ടിട്ടും നടപ്പാക്കാത്തത്. മലപ്പുറത്തെയും വള്ളിക്കുന്നിലെയും ഏജന്‍സികള്‍ ബോര്‍ഡുകള്‍ നിര്‍മിച്ചു നല്‍കാന്‍ മുന്നോട്ടുവരികയും ചെയ്തു. ഇതില്‍ വള്ളിക്കുന്നിലെ ഏജന്‍സി നഗരസഭയില്‍നിന്ന് പണം വാങ്ങാതെ ബോര്‍ഡ് സ്ഥാപിക്കാമെന്നും അറിയിച്ചിരുന്നു. എന്നാല്‍, ഇക്കാര്യമറിയിച്ചിട്ട് ഒരുമാസം കഴിഞ്ഞെങ്കിലും നഗരസഭാ അധികൃതര്‍ തുടര്‍ നടപടി എടുത്തിട്ടില്ല. ഗതാഗതകമ്മിറ്റി യോഗത്തില്‍ ഉയര്‍ന്ന തീരുമാനങ്ങളെല്ലാം ഒരു മാസത്തിനുള്ളില്‍ നടപ്പാക്കാനായിരുന്നു ധാരണയെങ്കിലും ബന്ധപ്പെട്ടവരുടെ താല്‍പര്യക്കുറവാണ് നടപടികള്‍ വഴിമുട്ടാന്‍ കാരണം. ബോര്‍ഡ് നിര്‍മാണത്തിനുള്ള ചെലവ് വഹിക്കാമെന്ന് നഗരത്തിലെ ഒരു വസ്ത്രവ്യാപാരശാലയും താല്‍പര്യമറിയിച്ചിരുന്നു. സ്ഥലം, ദൂരം എന്നിവ സൂചിപ്പിക്കുന്ന ബോര്‍ഡുകള്‍ക്ക് പുറമെ നോ എന്‍ട്രി, നോ പാര്‍ക്കിങ് ബോര്‍ഡുകള്‍ മലയാളം, തമിഴ്, ഹിന്ദി, ഇംഗ്ളീഷ് ഭാഷകളിലും സ്ഥാപിക്കാനായിരുന്നു തീരുമാനം. അപകട സാധ്യത മേഖലകളില്‍ ആശുപത്രി, ആംബുലന്‍സ് പൊലിസ് സ്റ്റേഷന്‍, ബ്ളഡ് ബാങ്ക്, ക്രെയിന്‍ സര്‍വിസ്, ട്രോമാകെയര്‍ തുടങ്ങി അവശ്യ നമ്പറുകള്‍ രേഖപ്പെടുത്തിയ ബോര്‍ഡുകളും സ്ഥാപിക്കുമെന്ന് അറിയിച്ചിരുന്നു. റോഡ് വീതികൂട്ടാന്‍ കോട്ടപ്പടിയില്‍ പൊലീസ് സ്റ്റേഷനു മുന്‍വശത്തുള്ള സ്ഥലം ഏറ്റെടുക്കല്‍ നടപടിയും എങ്ങുമത്തെിയിട്ടില്ല. പൊലീസിന്‍െറ കൈവശമുള്ള സ്ഥലം വിട്ടുതരണമെന്നാവശ്യപ്പെട്ട് നഗരസഭ എസ്.പിക്ക് കത്ത് നല്‍കിയിരുന്നു. സ്ഥലം വിട്ടുനല്‍കുന്നതിന് ജില്ലാ പൊലീസ് മേധാവി സമ്മതമാണെന്നും അറിയിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.