അണ്ണുണ്ണിപ്പറമ്പില്‍ വിളക്കുകള്‍ മിഴി തുറന്നു

മലപ്പുറം: ഇരുട്ടിന്‍െറ മറവില്‍ മാലിന്യം തള്ളുന്നത് പതിവായ അണ്ണുണ്ണിപ്പറമ്പിലെ തെരുവ് വിളക്കുകള്‍ നഗരസഭ അറ്റകുറ്റപണി നടത്തി. 32 വിളക്കുകളുടെ തകരാര്‍ നഗരസഭയുടെ ഇലക്ട്രിക്കല്‍ വിഭാഗം ജോലിക്കാര്‍ ചൊവ്വാഴ്ച എത്തി പരിഹരിച്ചു. പ്രദേശത്തെ മാലിന്യ ദുരിതവും തെരുവ് വിളക്കുകള്‍ കത്താത്തതും കഴിഞ്ഞദിവസം ‘മാധ്യമം’ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് ചെയര്‍പേഴ്സന്‍ സി.എച്ച്. ജമീല പ്രശ്നത്തില്‍ ഇടപ്പെട്ടത്. കോട്ടക്കുന്ന് ടൂറിസം പാര്‍ക്കിന് മുന്നിലൂടെയുള്ള റോഡിലും ഭാഷാസ്മാരകത്തിന് സമീപത്തുമുള്ള പകുതിയിലധികം വിളക്കുകളും മിഴിയടച്ചിരുന്നു. പൊതുവെ കാടുമൂടിയ പ്രദേശത്ത് തെരുവ് വിളക്ക് അണഞ്ഞതിനാല്‍ സമീപപ്രദേശങ്ങളില്‍ നിന്ന് വാഹനങ്ങളിലത്തെി മാലിന്യം തള്ളുന്നത് പതിവാണ്. റോഡിന് ഇരുവശവും പുല്‍ക്കാട് വളര്‍ന്നതിനാല്‍ ഇവിടെ ഇഴജന്തുക്കളുടെ ശല്യവും രൂക്ഷമാണ്. അതേസമയം, തെരുവുവിളക്കുകള്‍ കത്തിയെങ്കിലും മാലിന്യം തള്ളുന്നതിനെതിരെയും നടപടിയെടുക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. മാലിന്യം തള്ളുന്നവര്‍ക്കെതിരെ വരുംദിവസങ്ങളില്‍ നടപടിയുണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.