അറവ് മാലിന്യം തള്ളല്‍: ചോദ്യം ചെയ്ത വനപാലകര്‍ക്ക് ഭീഷണി

നിലമ്പൂര്‍: നാടുകാണി ചുരത്തില്‍ അറവ് മാലിന്യം തള്ളുന്നത് ചോദ്യം ചെയ്ത വനപാലകര്‍ക്ക് ഭീഷണി. ശനിയാഴ്ച രാത്രി പത്തരയോടെ മാലിന്യം തള്ളിയതറിഞ്ഞത്തെിയ വനപാലകര്‍ക്കെതിരെയാണ് വഴിക്കടവ് ടൗണിലെ കോഴികടക്കാരനും ഇയാളുടെ ആശ്രിതരും ഭീഷണിപ്പെടുത്തിയത്. സ്കൂട്ടറില്‍ പ്ളാസ്റ്റിക് ചാക്കില്‍ മാലിന്യം കൊണ്ടുപോവുന്നത് ശ്രദ്ധയില്‍പ്പെട്ട ആനമറി വനം ചെക് പോസ്റ്റിലെ ജീവനക്കാര്‍ പിടികൂടി താക്കീത് ചെയ്ത് വിട്ടയച്ചു. വീണ്ടും മാലിന്യവുമായി വന്നതോടെ ഇത് തടഞ്ഞു. ശേഷം ഇവരുടെ വഴിക്കടവ് ടൗണിലെ കടയിലത്തെി ഇവരെ ശാസിക്കുന്നതിനിടെയാണ് വനപാലകര്‍ക്കെതിരെ ഭീഷണിയുണ്ടായത്. സംഘത്തിലുണ്ടായിരുന്ന വനം വാച്ചര്‍ക്കെതിരെ കൈയേറ്റത്തിന് ശ്രമവും നടന്നു. വിവരം അറിഞ്ഞ് നാട്ടുകാരത്തെിയപ്പോഴേക്കും മാലിന്യം തള്ളാനത്തെിയ സംഘം രക്ഷപ്പെട്ടു. ചുരത്തില്‍ പ്ളാസ്റ്റിക് , അറവ് മാലിന്യം തള്ളുന്നത് പതിവായിരിക്കുകയാണ്. ഇത് ഏറെ ആരോഗ്യപ്രശ്നങ്ങള്‍ക്കിടയാക്കുന്നുണ്ട്. ചുരത്തില്‍ നിന്നും ഒഴുകിയത്തെുന്ന ചോലകളാണ് താഴ്വരയിലൂടെ ഒഴുകുന്ന കാരക്കോടന്‍പുഴയെ ജലസമ്പുഷ്ടമാക്കുന്നത്. ഈ ചോലകളിലെ വെള്ളമാണ് ആനമറി, വെള്ളക്കട്ട, പുന്നക്കല്‍ പ്രദേശങ്ങളിലെ ആയിരത്തിലധികം കുടുംബങ്ങള്‍ വീട്ടാവശ്യത്തിനും കുളിക്കാനും മറ്റുമായി ഉപയോഗിക്കുന്നത്. പ്ളാസ്റ്റിക് മാലിന്യം ഉള്‍പ്പെടെ ചുരത്തില്‍ തള്ളുന്നത് കാട്ടുമൃഗങ്ങള്‍ക്കും വനത്തിനും ഏറെ ഭീഷണിയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.