എടവണ്ണ: ഏറനാട് മണ്ഡലം സമ്പൂര്‍ണ വൈദ്യുതീകരണ യോഗം എടവണ്ണ പഞ്ചായത്ത് ഹാളില്‍ നടന്നു. അടുത്ത വര്‍ഷം മാര്‍ച്ചോടെ എല്ലാവര്‍ക്കും വൈദ്യുതി എത്തിക്കുക എന്ന സംസ്ഥാന സര്‍ക്കാറിന്‍െറ പദ്ധതിയുടെ ഭാഗമായാണ് യോഗം വിളിച്ചത്. സെപ്റ്റംബര്‍ പകുതിയോടെ മണ്ഡലത്തിലെ വൈദ്യുതി ലഭിക്കാത്തവരുടെ ലിസ്റ്റ് തയാറാക്കും. പഞ്ചായത്തു തലത്തില്‍ അംഗങ്ങളുടെ സഹായത്തോടെയാണ് ലിസ്റ്റ് തയ്യാറാക്കുന്നത്. പൊതുജനങ്ങള്‍ക്ക് രജിസ്റ്റര്‍ ചെയ്യാനും അവസരമുണ്ടാകും. സെപ്റ്റംബര്‍ 20ാം തിയതിയോടെ അന്തിമ ലിസ്റ്റ് തയ്യാറാക്കും. ബി.പി.എല്‍ കാര്‍ഡുകാര്‍ക്കും, ആദിവാസി വിഭാഗത്തില്‍പ്പെട്ടവര്‍ക്കും വിവിധ കേന്ദ്ര പദ്ധതികളുമായി ബന്ധപ്പെടുത്തി വൈദ്യുതി നല്‍കും. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന എ.പി.എല്‍ കാര്‍ഡുകാര്‍ക്ക് എം.പി, എം.എല്‍.എ, തദ്ദേശഭരണ വകുപ്പ് ഫണ്ട് എന്നിവ ഉപയോഗിച്ചും വൈദ്യുതി കണക്ഷന്‍ നല്‍കും. യോഗം പി.കെ. ബഷീര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. എടവണ്ണ പഞ്ചായത്ത് പ്രസിഡന്‍റ് റസിയ ബഷീര്‍ അധ്യക്ഷത വഹിച്ചു. കെ.എസ്.ഇ.ബി എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ മുഹമ്മദ് സാലിഹ് സ്വാഗതം പറഞ്ഞു. അരീക്കോട് ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് പി. ലക്ഷ്മി, പഞ്ചായത്തു പ്രസിഡന്‍റുമാരായ പി.കെ. മൂസ, പി.കെ. കമ്മദുകുട്ടി ഹാജി, എ. മുനീറ, കെ. വിദ്യാവതി, പി.ടി. ഉസ്മാന്‍, കെ.എസ്.ഇ.ബി അഡീഷനല്‍ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അബൂബക്കര്‍ കടവത്ത്, അസി. എന്‍ജിനീയര്‍മാരായ രഘുനാഥന്‍, മുജീബ് റഹ്മാന്‍, കെ.എം. ജെയ്ന്‍, കെ. കുമാരന്‍, എടവണ്ണ പഞ്ചായത്ത് സെക്രട്ടറി പി. അവിസാന എന്നിവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.