വണ്ടൂര്‍: മാപ്പിള കവി പുലിക്കോട്ടില്‍ ഹൈദറിന്‍െറ സ്മരണാര്‍ഥം വണ്ടൂരില്‍ നിര്‍മിക്കുന്ന കലാപഠന കേന്ദ്രത്തിന്‍െറ നിര്‍മാണം വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ സ്മാരക ട്രസ്റ്റ് യോഗത്തില്‍ തീരുമാനമായി. ചെയര്‍മാന്‍ കെ.പി.എ. മജീദിന്‍െറ അധ്യക്ഷതയില്‍ വണ്ടൂരില്‍ നടന്ന യോഗത്തില്‍ കലാ സാംസ്കാരിക രംഗത്ത പ്രമുഖര്‍ സംബന്ധിച്ചു. കാളികാവ് റോഡിലുള്ള സ്ഥലത്ത് രണ്ട് ഘട്ടങ്ങളിലായി നിര്‍മിക്കുന്ന കേന്ദ്രത്തിന് രണ്ട് കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. ആദ്യഘട്ട നിര്‍മാണത്തിനായി 96 ലക്ഷം രൂപയുടെ ഭരണാനുമതിയും സാങ്കേതികാനുമതിയും നേടിയിട്ടുണ്ട്. ഇതിലേക്ക് സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പില്‍നിന്ന് 60 ലക്ഷം രൂപയും സാംസ്കാരിക വകുപ്പില്‍നിന്ന് 10 ലക്ഷം രൂപയും അനുവദിച്ചിരുന്നു. ബാക്കിവരുന്ന 26 ലക്ഷത്തിന്‍െറ അധിക തുക പൊതുജനങ്ങളില്‍നിന്നും തദ്ദേശ സ്ഥാപനങ്ങളില്‍നിന്നും പ്രവാസികളില്‍ നിന്നുമെല്ലാം ശേഖരിക്കാന്‍ യോഗത്തില്‍ തീരുമാനമായി. നിര്‍മിതി കേന്ദ്രത്തിനാണ് നിര്‍മാണ ചുമതല. മൂന്ന് നിലകളിലായി നിര്‍മിക്കുന്ന കേന്ദ്രത്തില്‍ നാടന്‍, മാപ്പിള കലകള്‍ ശാസ്ത്രീയമായി പഠിക്കാനുള്ള സൗകര്യം, ഓഡിറ്റോറിയം, ലൈബ്രറി എന്നിവയുണ്ടാകും. യോഗത്തില്‍ ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ആസാദ് വണ്ടൂര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെ. മുഹമ്മദ് ഈസ പാലക്കാട്, പി.പി. റഹ്മത്തുല്ല, കൊളത്തൂര്‍ ടി. മുഹമ്മദ് മൗലവി, നൗഷാദ് മണ്ണിശ്ശേരി, കാനേഷ് പൂനൂര്‍, ബാലകൃഷ്ണന്‍ വള്ളിക്കുന്ന്, കെ.എ. ജബ്ബാര്‍, നൗഷാദ് അരീക്കോട്, പി. ഖാലിദ്, ഒ.എം. കരുവാരകുണ്ട് എന്നിവര്‍ പങ്കെടു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.