തിരൂര്‍: ഉണ്യാലില്‍ പൊലീസിനെ ആക്രമിക്കുന്ന തരത്തിലേക്ക് പുതിയ സംഘര്‍ഷം ഉടലെടുക്കാന്‍ കാരണമായത് കഴിഞ്ഞദിവസം ഓട്ടോ കത്തിച്ചതാണെന്ന് സൂചന. സംഭവത്തിന് രാഷ്ട്രീയനിറമില്ളെന്ന് പൊലീസ് പറയുന്നുണ്ടെങ്കിലും മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍െറ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ഓട്ടോയാണ് കത്തിച്ചത്. ഉണ്ണിയാല്‍ കമ്മുട്ടകത്ത് മുബാറക്ക് ഉപയോഗിക്കുന്ന ഓട്ടോയാണ് ശനിയാഴ്ച രാത്രി കത്തിച്ചത്. ഗേറ്റ് പൂട്ടിയതിനാല്‍ വീടിന്‍െറ മതില്‍ ചാടിക്കടന്നാണ് അക്രമികള്‍ അകത്തു കടന്നത്. ശബ്ദം കേട്ട് വീട്ടുകാര്‍ പുറത്തേക്കിറങ്ങിയപ്പോഴേക്കും സംഘം രക്ഷപ്പെടുകയായിരുന്നു. വീട്ടുകാര്‍ വെള്ളമൊഴിച്ച് തീ അണക്കുമ്പോഴേക്കും വണ്ടി അഗ്നിക്കിരയായി. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതിന്‍െറ തുടര്‍ച്ചയായാണ് ഞായറാഴ്ച വൈകീട്ട് സി.പി.എം പ്രവര്‍ത്തകരുടെ വീടുകള്‍ക്കും കടകള്‍ക്കും നേരെ ആക്രമണമുണ്ടായതെന്നാണ് വിവരം. ഇതിനിടയിലേക്ക് എത്തിയ പൊലീസും ആക്രമണത്തിനിരയാവുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.