ഒരു കര്‍ഷകദിനം കൂടി കഴിഞ്ഞിട്ടും കൃഷിഭവന്‍ തുറന്നില്ല

മഞ്ചേരി: കഴിഞ്ഞവര്‍ഷം ചിങ്ങം ഒന്നിന് തുറന്ന കൃഷിഭവന്‍ മറ്റൊരു കര്‍ഷകദിനം കഴിഞ്ഞിട്ടും പ്രവര്‍ത്തനം തുടങ്ങിയില്ല. മഞ്ചേരി നിലമ്പൂര്‍ റോഡില്‍നിന്ന് താണിപ്പാറയിലേക്കുള്ള റോഡിലാണ് അന്നത്തെ കൃഷിമന്ത്രി കെ.പി. മോഹനന്‍ കൃഷിഭവന്‍ തുറന്നുകൊടുത്തത്. ജൂബിലിക്കുളം മണ്ണിട്ട് നികത്തിയാണ് കെട്ടിടം നിര്‍മിച്ചത്. മുകളില്‍ ഓഫിസും താഴെ കടമുറികളുമുള്ള കെട്ടിടമാണ് ഒരു കോടി രൂപ ചെലവില്‍ നഗരസഭ നിര്‍മിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി ധൃതിപ്പെട്ട് ഉദ്ഘാടനം നടത്തുകയായിരുന്നു. ബയോ ഇന്‍പുട്ട് കേന്ദ്രം, പരിശോധനാ ലാബ് എന്നിവ ഇവിടെയുണ്ടാകുമെന്ന് മന്ത്രി ഉറപ്പും നല്‍കിയിരുന്നു. എന്നാല്‍, ഇവിടെ വെള്ളവും വെളിച്ചവുമില്ളെന്ന് മാത്രമല്ല, ഉറപ്പുകള്‍ ഒന്നും പാലിക്കുകയും ചെയ്തില്ളെന്ന് കര്‍ഷകരും നാട്ടുകാരും പറയുന്നു. കൃഷിഭവന്‍ ഇപ്പോഴും കച്ചേരിപ്പടിയിലെ മിനി സിവില്‍ സ്റ്റേഷനില്‍തന്നെയാണ് പ്രവര്‍ത്തിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.